24.3 C
Kottayam
Saturday, June 6, 2026

‘ഡോക്ടറാണ്, ബിഡിഎസുകാരി’ മുബഷിറ പൊലീസിനോട് പറഞ്ഞു! മലപ്പുറത്തെ ഹണിട്രാപ്പിൽ കുടുതൽ വിവരങ്ങൾ പുറത്ത്

Must read

മലപ്പുറം: ഹണി ട്രാപ്പിൽ കുടുക്കി യുവാവിന്റെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത് തന്ത്രപരമായി. ആവശ്യപ്പെട്ട പണം ചെക്ക് ആയി നൽകാമെന്ന് പറഞ്ഞു വിളിച്ചിവരുത്തിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുവള്ളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മാവൂര്‍ ചെറുവാടി സ്വദേശി ഹര്‍ഷാദ്(34) എന്നിവരെ തിരൂരങ്ങാടി പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം ഗര്‍ഭിണി ആയെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നെന്നും ഈ വിവരം പുറത്തറിയാതിരിക്കാൻ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കുമെന്നും ബന്ധപ്പെട്ടവിവരങ്ങള്‍ പുറത്തറിയിക്കുമെന്നും യുവതി പറഞ്ഞിരുന്നു.

27-കാരനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി മുബഷിറയും കൂട്ടുപ്രതിയുമായ ഹര്‍ഷാദും 50,000 രൂപയാണ് തട്ടിയെടുത്തത്. ആകെ 15 ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 50,000 രൂപ കൈമാറിയിട്ടും പ്രതികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യാപാരി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് പരാതി തിരൂരങ്ങാടി പൊലീസിന് കൈമാറുകയും എസ്.എച്ച്‌.ഒ. കെടി ശ്രീനിവാസൻ, എസ്ഐ മാരായ എൻആര്‍ സുജിത്ത്, പി രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

- Advertisement -

വിവിധയിടങ്ങളിലായി ഒട്ടേറെ സംരംഭങ്ങള്‍ നടത്തുന്നയാളാണ് പരാതിക്കാരനായ 27-കാരൻ. കേസിലെ മുഖ്യപ്രതിയായ മുബഷിറ നേരത്തെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അടുത്തിടെ ഇവിടെനിന്ന് ജോലി വിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. യുവതിയുടെ ഭീഷണിയെത്തുടര്‍ന്ന് പരാതിക്കാരൻ ആദ്യം 50,000 രൂപ കൈമാറി. കഴിഞ്ഞ 27-ന് കൊളപ്പുറത്ത് വെച്ചാണ് പണം നല്‍കിയത്. മുബഷിറയും ഹര്‍ഷാദും പണം കൈപ്പറ്റുന്ന ദൃശ്യങ്ങളും തെളിവിനായി പരാതിക്കാരന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയിരുന്നു.

- Advertisement -

എന്നാല്‍, ഇതിനുശേഷവും മുബഷിറ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. ഇതോടെയാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ബാക്കി പണം ചെക്ക് ആയി നല്‍കാമെന്ന് പറഞ്ഞ് പൊലീസ് സംഘം പ്രതികളെ കോഹിനൂരിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരൻ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റോഡരികില്‍ കാത്തുനിന്നു. പിന്നാലെ പ്രതിയായ ഹര്‍ഷാദും ഇവിടേക്കെത്തി. ഇതോടെ സമീപത്തായി മഫ്ത്തിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പിന്നാലെ മുബഷിറയും കസ്റ്റഡിയിലായി.

പൊലീസിന്റെ പിടിയിലായതിന് പിന്നാലെ താൻ ബി ഡി എസ്. ബിരുദധാരിയാണെന്നും ഡോക്ടറാണെന്നുമാണ് മുബഷിറ അവകാശപ്പെട്ടത്. ഡോക്ടറുടെ വേഷത്തിലുള്ള ചില ഫോട്ടോകളും യുവതിയുടെ ഫോണിലുണ്ടായിരുന്നു. എന്നാല്‍, യുവതി പഠിച്ചതായി അവകാശപ്പെട്ട കോളേജില്‍ പൊലീസ് അന്വേഷണം നടത്തുകയും യുവതിയുടെ മൊഴി കളവാണെന്നും ബോധ്യപ്പെട്ടു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week