24 C
Kottayam
Sunday, June 7, 2026

മൂന്ന് വർഷത്തിന് ശേഷമാണ് എന്റെ സിനിമ തിയറ്ററിൽ കാണുന്നത്, മോൺസ്റ്റർ ഏറ്റെടുത്തതിന് നന്ദി’: ഹണി റോസ്

Must read

കൊച്ചി:റെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രം പ്രതീക്ഷകൾ വിഫലമാക്കിയില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. മോഹൻലാലിനെ കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും പ്രകടനത്തെ പുകഴ്ത്തിയും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

പ്രത്യേകിച്ച് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. ഇപ്പോഴിതാ മോൺസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തതിൽ വളരെയധികം സന്തോഷമെന്ന് പറയുകയാണ് ഹണി.  

മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് തന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നതെന്ന് ഹണി റോസ് പറഞ്ഞു. ഇത്രയും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനു​ഗ്രഹമായി കാണുന്നുവെന്നും ഹണി പറയുന്നു. 

- Advertisement -

“വളരെ സന്തോഷം. മൂന്ന് വർഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നത്. അതും ഇത്രയും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനു​ഗ്രഹമായി കാണുന്നു. മോഹൻലാൽ സാറിനൊപ്പം മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയിട്ടുള്ളൊരു കഥാപാത്രം വേറെയില്ല.

- Advertisement -

മികച്ച രീതിയിൽ പെർഫോം ചെയ്യാനായി എന്ന് വിശ്വസിക്കുന്നു. നന്ദി പറയാനുള്ളത് മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ്. എല്ലാവരും സിനിമ കാണണം. തീർച്ചയായും സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും. വളരെ വ്യത്യസ്തമായിട്ടുള്ളൊരു സിനിമ ആയിരിക്കും ഇത്”, എന്നാണ് ഹണി റോസ് പറഞ്ഞത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week