കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സിബി500എക്സ് അവതരിപ്പിച്ചു. ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വാഹനം ലഭിക്കും. 687386 രൂപയാണ് ഗുരുഗ്രാമിലെ എക്സ് ഷോറൂം വില. എല്ലാ ഹോണ്ട ബിഗ് വിങ്ങ് ടോപ്പ്ലൈന്‍, ബിഗ്വിങ് ഷോറൂമുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ലോംങ് സ്ട്രോക്ക് 41എംഎം ഫ്രണ്ട് സസ്പെന്ഷന് മോട്ടോര്‍സൈക്കിള്‍ റൈഡിങ് മികവ് ഉയര്‍ത്തുന്നു. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമുളള കരുത്തുറ്റ എന്നാല്‍ ഭാരം കുറഞ്ഞ മള്‍ട്ടി-സ്പോക്ക് കാസ്റ്റ് അലുമിനിയം വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘ ദൂര യാത്രകള്‍ക്കും നിത്യേനയുള്ള ആവശ്യങ്ങള്‍ക്കും യോജിക്കുന്ന തരത്തിലാണ് റൈഡിങ് പൊസിഷന്‍. വീതി കുറഞ്ഞ സീറ്റുകള്‍ക്ക് 830എംഎം ഉയരമുണ്ട്.
എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ , ഇഗ്നീഷന്‍ സെക്യൂരിറ്റി സിസ്റ്റം, എല്‍സിഡി ഡിസ്പ്ലേ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, എബിഎസ് ഡ്യൂവല്‍ ചാനല്‍ ബ്രേക്ക് തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.