KeralaNews

നിയമസഭാ തെരഞ്ഞെടുപ്പ് : തുടർഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന്

തിരുവനന്തപുരം :ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എ കെ ജി സെന്ററില്‍ പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ യോഗം ചേരും. ഈ യോഗത്തില്‍ പത്രിക അംഗീകരിക്കും. അതിന് ശേഷം പത്രിക ഔദ്യോഗികമായി ഇന്ന് വൈകിട്ട് പുറത്തിറക്കും.

ഇടതുമുന്നണി പുതിയ പത്രിക പുറത്തിറക്കുന്നത് കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളില്‍ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ്. കൂടാതെ നാളെ മുതല്‍ സംസ്ഥാനതല പ്രചാരണം മുഖ്യമന്ത്രി ആരംഭിക്കും. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നത് ഒരു ദിവസം ഒരു ജില്ലാ എന്ന നിലയിലാണ്.

ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവരില്‍ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനും ഉള്‍പ്പെടും. എട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഇന്ന് പത്രിക സമര്‍പ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button