തിരുവനന്തപുരം: ലൈസന്‍സില്ലാതെ വീടുകളില്‍ കേക്കും മറ്റ് ഭക്ഷ്യവസ്തുക്കളും ഉണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് പിടിവീഴും. ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ വില്‍പ്പന നടത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ.
സംസ്ഥാനത്ത് ലൈസന്‍സും റജിസ്ട്രേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്നത് നിരവധി യൂണിറ്റുകളാണുള്ളത്. 2011 ഓഗസ്റ്റ് അഞ്ചിനാണ് ഇതുസംബന്ധിച്ച് നിയമം വന്നത്. 12 ലക്ഷം രൂപയ്ക്ക് മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനു താഴെയാണെങ്കില്‍ റജിസ്ട്രേഷന് നടത്തണം.
അക്ഷയ വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നിന്നാണ് ലൈസന്‍സും റജിസ്ട്രേഷനും നല്‍കുന്നത്.