Home-bannerKeralaNews

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി ക്രൈസ്തവ സഭ,മുഖ്യമന്ത്രി മൂന്നു ചങ്കുള്ളയാളെന്നും പ്രശംസ

കോട്ടയം: മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി യാക്കോബായ വിശ്വാസികള്‍.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്‌കാരശുശ്രൂഷകള്‍ നടത്താനാകാത്ത സാഹചര്യം വന്നിരുന്നു. ഇതു പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ നന്ദിസൂചകമായാണ് കുര്‍ബാനയും പ്രാര്‍ഥനയും നടത്തിയത്.

മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button