30 C
Kottayam
Friday, May 17, 2024

വസ്ത്രങ്ങൾ വലിച്ചൂരി, ബലമായി ചുംബിച്ചു; ഹോളിവുഡ് നടൻ വിൻ ഡീസൽ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ചെന്ന് മുൻ അസിസ്റ്റന്റ്

Must read

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് നടൻ വിൻ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി മുൻ അസിസ്റ്റന്റ്. 12 വർഷം മുമ്പ് അറ്റ്‌ലാന്റയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് കാലിഫോർണിയ കോടതിയിൽ അസ്റ്റ ജൊനാസൻ കഴിഞ്ഞ ദിവസം പരാതി നൽകിയത്. ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്’ എന്ന ചിത്രം നിർമിച്ച കമ്പനിയാണ് അസ്റ്റയെ 2010ൽ ജോലിക്ക് നിയമിച്ചത്.

‘ഫാസ്റ്റ് ഫൈവ്’ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് സംഭവമുണ്ടായത്. ഹോട്ടൽ മുറിയിൽ ഒറ്റയ്‌ക്ക് ഇരിക്കുകയായിരുന്ന അസ്റ്റയെ വിൻ ഡീസൽ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. വസ്ത്രങ്ങൾ വലിച്ചൂരി, ബലമായി ചുംബിച്ചു. ടോയ്‌ലറ്റിലേയ്‌ക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പുറകേയെത്തി പീഡിപ്പിക്കുകയായിരുന്നു.

അടുത്ത ദിവസം വിൻ ഡീസലിന്റെ സഹോദരി സാമന്ത വിൻസന്റാണ് അസ്റ്റയെ വിളിച്ചുവരുത്തി ജോലിയിൽ നിന്ന് പുറത്താക്കിയത്. വിൻ ഡീസലിനെ സംരക്ഷിക്കാനാണ് തന്നെ പുറത്താക്കിയതെന്നും അസ്റ്റയുടെ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ വിൻ ഡീസൽ ഇതുവരെ തയ്യാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week