23.7 C
Kottayam
Sunday, June 14, 2026

അതിഥി തൊഴിലാളികളെ ആദ്യം പരിശോധിക്കും; പത്ത് പേരില്‍ ഒരാൾ മാത്രം വളാഞ്ചേരി സ്വദേശി; മലപ്പുറത്ത് എച്ച്ഐവി വ്യാപനത്തിൽ ആശങ്ക വർധിക്കുന്നു; ആരോഗ്യവകുപ്പ് നാളെ സ്ഥലത്തെത്തും

Must read

മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറത്തിനെ ഞെട്ടിച്ച് പത്ത് പേര്‍ക്ക് എച്ച്ഐവി റിപ്പോർട്ട് ചെയ്തത്. ഇപ്പോഴും എച്ച്ഐവി പടര്‍ന്നത്തിൽ ആശങ്ക വർധിക്കുകയാണ്. സ്ഥലത്ത് നാളെ മുതൽ ആരോഗ്യ വകുപ്പ് സന്ദർശിച്ച് രക്തപരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക.

എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാൻ വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.

- Advertisement -

വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം ഒടുവിൽ നീണ്ടത്.

- Advertisement -

പിന്നാലെ ഇവരിൽ നടത്തിയ പരിശോധനയിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുർബാസിന്റെ സെഞ്ചുറി പാഴായി; തകർത്തടിച്ച് ശുഭ്മാൻ ഗിൽ; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം,

ധർമശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് ലക്ഷ്യം 22.5 ഓവറിൽ മൂന്ന്...

'എകെജി സെന്‍ററില്‍ ചെന്നു കയറിയത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഇപ്പോള്‍ ബിജെപിക്കൊപ്പമെന്ന് രാജസേനന്‍

കൊച്ചി: എകെജി സെന്‍ററില്‍ ചെന്ന് കയറിയത് തന്‍റെ ജീവിതത്തിലെ വലിയ മണ്ടത്തരങ്ങളില്‍ ഒന്നെന്ന് സംവിധായകന്‍ രാജസേനന്‍. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാജസേനന്‍ 2023 ലാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍...

നിപ ഭീതിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വൻ വിവാദം: സർക്കാരിനെതിരെ കെ.കെ. ശൈലജ; നടപടി ഞെട്ടിച്ചെന്ന് ഡോ. കെ. റീന

കണ്ണൂർ/ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ (Nipah) ഭീതിയും കടുത്ത ആരോഗ്യ അടിയന്തരാവസ്ഥയും നിലനിൽക്കുന്ന അതീവ നിർണായക ഘട്ടത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ. റീനയെ പെട്ടെന്ന് സ്ഥലം മാറ്റിയ സർക്കാർ...

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

Popular this week