27.6 C
Kottayam
Sunday, June 7, 2026

യുഎസ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ; മേരിലാൻഡ് ലഫ്. ഗവർണറായി അരുണ മില്ലർ

Must read

വാഷിങ്ടൻ: അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിലെ ലഫ്. ഗവർണറായി ഇന്ത്യൻ വംശജ അരുണ മില്ലർ. ഒരു യുഎസ് സംസ്ഥാനത്ത് ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് അരുണ.

ഗവർണർ സ്ഥാനാർഥിയായ വൈസ് മൂറിനൊപ്പമാണ് അൻപത്തെട്ടുകാരിയായി അരുണ തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരുടെയും പ്രചരണത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും പങ്കെടുത്തിരുന്നു.  നേരത്തെ മേരിലാൻഡ് ഹൗസിലെ പ്രതിനിധിയായിരുന്നു അരുണ. ഗവർണർക്കു ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പദവിയാണ് ലഫ്റ്റനന്റ് ഗവർണർ. 

2010 മുതൽ 2018 വരെ മേരിലാൻഡ് ഡിസ്ട്രിക്ട് 15 ൽ നിന്നും സ്റ്റേറ്റ് ഹൗസിലേക്ക് മില്ലർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോണ്ടിഗോമറി കൗണ്ടിയിൽ സിവിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറായി 30 വർഷം സേവനമനുഷ്ഠിച്ച ഇവർ ആദ്യമായി മേരിലാൻഡ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇമിഗ്രന്റ് എന്ന പദവിക്ക് അർഹയായിരുന്നു.

ഏഴു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പമാണ് ഇവർ അമേരിക്കയിലേക്കു കുടിയേറിയത്. 1964 നവംബർ 6ന് ഹൈദരാബാദിലായിരുന്നു ‌മില്ലറുടെ ജനനം. മിസ്സോറി സർവകലാശാലയിൽ നിന്ന് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week