EntertainmentNews

മേല്‍വസ്ത്രം ധരിയ്ക്കാത്ത ഒറീസയിലെ സ്ത്രീകള്‍,തപ്തകുണ്ഡിലെ കുളിപ്പുരകള്‍, രഹ്നയെ പിന്തുണച്ച് ബിഗ്‌ബോസ് താരം ഹിമാശങ്കര്‍

കൊച്ചി: നഗ്നശരീരത്തില്‍ സ്വന്തം കുട്ടികളേക്കൊണ്ട് ചിത്രം വരച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ നടപടി സമൂഹമാധ്യമത്തില്‍ വന്‍ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിയ്ക്കുന്നത്. രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.പരാതിയേത്തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് രഹ്നയെ അറസ്റ്റ് ചെയ്യുന്നതിനായി വീട്ടിലെത്തിയങ്കിലും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതിയെ സമീപിയ്ക്കുകയും ചെയ്തു.

ബിഗ്‌ബോസ് മത്സരാര്‍ത്ഥി ഹിമശങ്കറാണ് ഇപ്പോള്‍ ര്ഹനയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുന്നത്.രഹ്ന പങ്കുവെച്ച് വീഡിയോയില്‍ തനിയ്ക്ക് സെക്ഷ്വാലിറ്റി അനുഭവപ്പെടുന്നില്ലെന്നാണ്‌ ഹിമാ ശങ്കര്‍ പറയുന്നത്.വീഡിയോ സെക്ഷ്വലായി പോകുമെന്നുള്ള ഭയമാണ് ജനങ്ങക്ക് ഉള്ളതെന്നും ഹിമ ശങ്കര്‍ പറയുന്നു.

വ്യക്തിപരമായി രഹന ഫാത്തിമയുമായി പല കാര്യത്തിലും വിയോജിപ്പ് ഉണ്ടായിരിക്കും. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും രഹ്നയെ ഞാന്‍ പിന്തുണയ്ക്കുകയാണ്.രഹ്ന ഫാത്തിമയെക്കണ്ട് കുരുപൊട്ടുന്നവര്‍ക്കെന്ന പേരില്‍ ഹിമ തന്റെ ആഅനുഭവവും പങ്കുവെയ്ക്കുന്നു.

‘അഭിനയം പോലെ തന്റെ മറ്റൊരു പാഷനാണ് യാത്രകള്‍. പല യാത്രകളും മുന്‍ കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല. എന്നാല്‍ ബദരീനാഥില്‍ തപ്തകുണ്ഡ് എന്ന സ്ഥലത്ത് കണ്ട അനുഭവം തന്നെ ഞെട്ടിച്ചിരുന്നു. ഋഷികേശില്‍ എത്തിയ താന്‍ സുന്ദരമായ ഒരു കാഴ്ച്ച കണ്ടു. ബദരീനാഥില്‍ തപ്തകുണ്ഡ് എന്നൊരു സ്ഥലമുണ്ട്. അവിടെ ചൂട് വെള്ളം നിറയുന്നൊരു തടാകവും. ആ തടാകത്തില്‍ സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നു. അതിനു സമീപത്തായി തന്നെ സ്ത്രീകള്‍ക്ക് കുളിക്കാനായി പ്രത്യേകം കുളിപ്പുരയും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ എപ്പോഴും അതിന്റെ വാതിലുകള്‍ തുറന്നായിരുന്നു കിടന്നിരുന്നത്. അല്‍പ്പ വസ്ത്ര ധാരികളായ സ്ത്രീകളാണ് അവിടെ കുളിക്കുന്നത്. ആരും മറ പുരയിലേക്ക് പോകുന്നുണ്ടായിരുന്നില്ല. ആരുടേയും തുറിച്ചു നോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയില്ലായിരുന്നു.

ഒറീസയിലേക്ക് മറ്റൊരു യാത്ര നടത്തിയപ്പോള്‍ ഒരു ആര്‍ടിസ്റ്റിന്റെ വീട്ടിയിലായിരുന്നു താമസം അവിടുത്തെ സ്ത്രീകളാകട്ടെ മേല്‍വസ്ത്രം ധരിക്കാതെയാണ് നടക്കുന്നത്. അവര്‍ക്ക് ബ്രസ്റ്റിനെ കുറിച്ച് വേവലാതിയില്ലെന്നും ഹിമ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button