EntertainmentNews

ഒരു അൽ- കുല ആകാനും തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം , ഹിമശങ്കറിന്റെ കുറിപ്പ്

ബിഗ് ബോസ് ഒന്നാം സീസണിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുകയായിരുന്നു ഹിമ ശങ്കർ, ഒന്നാം സ്ഥാനക്കാരനായ സാബുമോനുമായി ഉണ്ടായ വിവാദങ്ങൾ ആണ് ഈ താരത്തെ പറ്റി ആരാധകർ കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണം. ഇപ്പോൾ ഇതാ ഹിമ എഫ്ബിയിൽ പങ്കിട്ട ഏറ്റവും പുതിയ ഒരു പോസ്റ്റും ചിത്രവും ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഹിമയുടെ വാക്കുകൾ ഇങ്ങനെ

ഒരു അൽ- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം… എല്ലാം ശരീരത്തിന്റെ മാറ്റങ്ങളിലൂടെ സംഭവിക്കുന്നത്.. കാഴ്ചയിൽ വിശ്വസിക്കുന്നവരെ, വിശ്വസിപ്പിക്കാൻ എന്ത് എളുപ്പം.. ശരീരം മാത്രമല്ല സാറേ.. വേറെ പലതും ഉണ്ട് നമുക്ക്..ക്യാരക്ടർ ഉണ്ട് .. കലിപ്പ് ഉണ്ട്.. പ്രണയം ഉണ്ട്.. പൊളിറ്റിക്സ് ഉണ്ട്.. ആത്മീയത (ഓപ്ഷണൽ) ഉണ്ട്… സങ്കടം ഉണ്ട്… പോസിറ്റീവ് നെഗറ്റീവ് ഉണ്ട്… ഉള്ളിൽ അച്ഛനും അമ്മയും കലർന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button