24.5 C
Kottayam
Friday, June 5, 2026

അത് സന്യാസിയല്ല, ധനമന്ത്രാലയത്തിലെ ഉന്നതന്‍?; ചിത്രയുടെ ‘ബാബ’യെക്കുറിച്ച് സൂചന, അന്വേഷണം ഊര്‍ജിതം

Must read

ന്യൂഡല്‍ഹി: നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ ആയിരുന്ന ചിത്ര രാമകൃഷ്ണയെ ‘നിയന്ത്രിച്ചിരുന്ന’ സന്യാസിയെക്കുറിച്ച് സിബിഐയ്ക്ക് വിവരങ്ങള്‍ ലഭിച്ചതായി സൂചന. കേന്ദ്ര ധനമന്ത്രാലയത്തിലെ സുപ്രധാന പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്, ഹിമായലന്‍ ‘ബാബ’ എന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ചിത്ര രാമകൃഷ്ണന്‍ അന്വേഷണ സംഘത്തോടു പറഞ്ഞ ബാബ സന്യാസിയൊന്നും അല്ലെന്നും ഇയാള്‍ക്കു ഹിമാലയവുമായി ബന്ധമൊന്നുമില്ലെന്നുമാണ് വിവരം. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ചുമതല വഹിച്ചിരുന്നു. ചിത്ര രാമകൃഷ്ണയെ എന്‍സിഇ നേതൃത്വത്തില്‍ എത്തിക്കുന്നതില്‍ ഇയാള്‍ക്കു സുപ്രധാന പങ്കുണ്ടെന്നാണ് കരുതുന്നത്.

എന്‍എസ്ഇയുടെ സ്ട്രാറ്റജി അഡൈ്വസര്‍ ആയ ആനന്ദ് സുബ്രഹ്‌മണ്യന്‍ അല്ല ബാബയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അന്വേഷണം ആനന്ദ് സുബ്രഹ്‌മണ്യനില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവരാണ് ആനന്ദാണ് ബാബയെന്നു വാദിക്കുന്നത്. എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുള്ള ആള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന കേസ്, ആനന്ദിനെ ബാബയാക്കുന്നതിലൂടെ ഇല്ലാതാവുമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

ചിത്രയുമായി ഋഗ്യദുര്‍സാമ എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെട്ടിരുന്നത് ആനന്ദ ആണ്. ആനന്ദ് ആയിരിക്കാം ബാബയെന്നു വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്വിവരങ്ങള്‍ പുറത്തുള്ളയാള്‍ക്കു ചിത്ര ചോര്‍ത്തിനല്‍കുന്നതിനെക്കുറിച്ച് എസ്എഇ ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളറത്. ഇത് അറിഞ്ഞിട്ടും നടപടിയെടുക്കാതെ ചിത്രയെ രാജിവച്ചു പോവാന്‍ അനുവദിക്കുകയാണ് ബോര്‍ഡ് ചെയ്തത്. ബോര്‍ഡ് അംഗങ്ങള്‍ക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് സെബി വൃത്തങ്ങള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week