25.6 C
Kottayam
Thursday, June 4, 2026

കരിപ്പൂരിൽ സ്വർണം കടത്താൻ ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ്; 60 തവണ സ്വർണം കടത്തിയെന്ന് പൊലീസ്

Must read

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റിന്റെ സഹായം ലഭിച്ചതായി വെളിപ്പെടുത്തൽ. സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നവീൻ ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയതായി പൊലീസ് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥനും ലഗേജ് വിഭാഗത്തിലെ ജീവനക്കാരനും സ്വർണക്കടത്തിനു കൂട്ടുനിന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂരിൽ സ്വർണക്കടത്തു നടന്നിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇത്ര വലിയ റാക്കറ്റിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത് അപൂർവമാണ്. കരിപ്പുർ വിമാനത്താവളത്തിലെ പല തലങ്ങളിലുള്ള ഉദ്യോഗസ്ഥർ ഈ സ്വർണക്കടത്തിൽ പങ്കാളികളായി എന്നാണു പുറത്തുവരുന്ന വിവരം. സിഐഎസ്എഫിന്റെ അസിസ്റ്റന്റ് കമാൻഡന്റിനു പുറമേ കസ്റ്റംസ് ഓഫിസർ, ലഗേജ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ തുടങ്ങിയവരുടെ പങ്കാണ് പുറത്തുവരുന്നത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതി എയർ ഹോണിൽ ഘടിപ്പിച്ച് സ്വർണം കടത്തുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണം കടത്തിയവരെയും വിമാനത്താവളത്തിൽനിന്ന് സ്വർണം കൊണ്ടുപോകാൻ എത്തിയവരെയും പിടികൂടി. ഇക്കൂട്ടത്തിൽ കൊണ്ടോട്ടി സ്വദേശിയായ ഫൈസലും പിടിയിലായിരുന്നു. ഫൈസലിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, ലഗേജ് വിഭാഗത്തിലെ ജീവനക്കാരനായ ഷറഫലിയുടെ പങ്ക് പുറത്തുവന്നത്. ഷറഫലിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റാക്കറ്റിനെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാനായി ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ്, സിഐഎസ്എഫിലെ നവീൻ എന്ന അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിലുള്ള പങ്ക് പുറത്തായത്. സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് ഇയാളാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വിശദമായ പരിശോധനയിൽ വിമാനത്താവളത്തിലെ കസ്റ്റംസ് ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്വർണക്കടത്തുകാരിൽനിന്ന് പിടിച്ചെടുത്തു.  ഇതിൽ ഒപ്പമുള്ള ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കു വരുന്ന സമയത്തായിരുന്നു സ്വർണം കടത്തിയിരുന്നതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week