KeralaNews

മസാല ബോണ്ട് കേസിലെ ഇഡി സമൻസ്;ഒരു തവണ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ? തോമസ് ഐസക്കിനോട് ഹൈക്കോടതി

കൊച്ചി: മസാലബോണ്ട് കേസിൽ കോടതി നിരീക്ഷണത്തിൽ ഹാജരായി ഇഡി ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൂടെ എന്ന് ഹർജിക്കാരോട് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.

ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി സിഇഒയും സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിർദ്ദേശം. ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും സത്യം പുറത്ത് വരാൻ വേണ്ടിയാണല്ലോ സമൻസ് അയച്ചതെന്നും കോടതി ചൂണ്ടികാട്ടി.

ഇക്കാര്യത്തിൽ കക്ഷികളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശം സ്വീകാര്യമല്ലെങ്കിൽ ഹർജിയിൽ മെറിറ്റിൽ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട സർട്ടിഫൈഡ് രേഖകൾ നൽകാൻ തയ്യാറാണെന്ന് പറഞ്ഞ കിഫ്ബി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്നതാണ് ചോദ്യം ചെയ്യുന്നതെന്നും കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button