News

ഒരു മുറിക്കുള്ളില്‍ പുരുഷനേയും സ്ത്രീയേയും ഒരുമിച്ച് കണ്ടാല്‍ അനാശാസ്യമാണെന്ന് കരുതാനാകില്ല; ഹൈക്കോടതി

ചെന്നൈ: പൂട്ടിയിട്ട ഒരു മുറിക്കുള്ളില്‍ സ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാല്‍ അവര്‍ തമ്മില്‍ അനാശാസ്യ ബന്ധമുണ്ടെന്ന് കരുതാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഒരുമുറിയില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസര്‍വ് പോലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമര്‍ശം.

അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ശിക്ഷ വിധിക്കുന്നതിനും സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില അനുമാനങ്ങള്‍ അടിസ്ഥാനമാകരുതെന്ന് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവ് തള്ളിക്കൊണ്ട് ജസ്റ്റിസ് ആര്‍ സുരേഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു.

1998 ലായിരുന്നു കേസിനാസ്പദമായ സംഭവം. വനിതാ കോണ്‍സ്റ്റബിളിനൊപ്പം ക്വാര്‍ട്ടേഴ്സ് മുറിയില്‍ ഒന്നിച്ചുകണ്ടുവെന്ന് ആരോപിച്ച് കോണ്‍സ്റ്റബിള്‍ ശരവണ ബാബുവിനെതിരേയാണ് നടപടി സ്വീകരിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന വനിതാ കോണ്‍സ്റ്റബിള്‍ വീടിന്റെ താക്കോല്‍ തിരഞ്ഞാണ് തന്റെ വീട്ടിലെത്തിയതെന്നും ആ സമയത്ത് മറ്റാരോ ആണ് വാതില്‍ പൂട്ടിയതെന്നും ശരവണ പറയുന്നു.

അയല്‍വാസികള്‍ വന്ന് വാതില്‍ മുട്ടിയപ്പോള്‍ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതുകണ്ടാണ് അനാശാസ്യ പ്രവര്‍ത്തനം സംശയിച്ചതെന്ന് ശരവണ വിശദീകരിക്കുന്നു. പറഞ്ഞിരുന്നത്. കേസില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരും തമ്മിള്‍ തെറ്റായ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ദൃക്സാക്ഷിയോ മറ്റേതെങ്കിലും വ്യക്തമായ തെളിവുകളോ ഇല്ലെന്നവാദം ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button