26.2 C
Kottayam
Friday, June 5, 2026

സര്‍ക്കാരിന് തിരിച്ചടി;കെ.ടി.യു. വി.സി. സിസ തോമസിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചു

Must read

കൊച്ചി:സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി.അത്യപൂ‍വമായ ഹർജിയിലൂടെയാണ് സർക്കാ‍ർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയൻ എന്ന്  കോടതി വ്യക്തമാക്കി..വിസിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യുജിസിയുടെ വാദങ്ങൾ അംഗീകരിക്കുന്നു.ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ല.സർക്കാർ നടത്തിയ 2 ശുപാര്‍ശയും ചാൻസലർ തള്ളിയതു ശരിയായ നടപടി എന്നും കോടതി  നിരീക്ഷിച്ചു.പ്രൊ വിസി ഓഫീസിൽ ഇല്ലാത്ത കാര്യം മനസിലാക്കി ചാന്‍സലര്‍ പുതിയ ആളെ നിയമിച്ചതിൽ തെറ്റ് പറയാൻ ആവില്ല എന്നും കോടതി വ്യക്തമാക്കി

ഡയറകടര്‍ ഓഫ്  ടെക്നിക്കൽ എഡ്യുക്കേഷനോട്  പത്തുവർഷത്തിലധികം യോഗ്യതയുളളവരുടെ പട്ടിക ഗവ‍ർണർ തേടിയിരുന്നു.സാധ്യമായ വഴികളൊക്കെ ഗവർണർ തേടിയിരുന്നു.ഗവര്‍ണറുടെ നടപടി  തെറ്റ് എന്ന് പറയാൻ ആവില്ല എന്നും കോടതി നിരീക്ഷിച്ചു. പക്ഷപാതം ഉണ്ടെന്നും പറയാൻ ആവില്ല എന്നും കോടതി വ്യക്തമാക്കി.സർക്കാരിന്‍റെ  ഹ‍ർജി കോടതി തളളി.എത്രയും പെട്ടെന്നു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണം. താൽക്കാലിക വിസിയായി സിസ തോമസ് പ്രവർത്തിക്കുന്നില്ലെങ്കിൽ അവരെ തൽസ്ഥാനത്തുനിന്ന് നീക്കാം. വിദ്യാ‍ർഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.

 ജസ്റ്റീസ് ദേവൻ രാമചന്ദ്രൻറെ ബെഞ്ചാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി ഉത്തരവിട്ടത്. തങ്ങൾ നൽകിയ പട്ടിക  തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ  ഗവർണർ  താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയലടക്കം വേണ്ടത്ര യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ പറ്റിയ ആളെ  കണ്ടെത്തിയതെന്നുമായിരുന്നു ഗവർണറുടെ നിലപാട്. 

സാങ്കേതിക സർവകലാശാല  വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് പുനപരിശോധന ഹർജി ഫയൽ ചെയ്തത്. നിയമകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജി നൽകിയിരിക്കുന്നത്.   സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കുന്നതിന് സുപ്രീംകോടതി കണക്കിലെടുത്തത് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധികളാണ്. ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഡോ.രാജശ്രീയുടെ വിഷയമെന്ന് ഹർജിയിൽ പറയുന്നു. വിധിക്കെതിരെ നേരത്തെ മുൻ വിസി ഡോ. രാജശ്രീയും പുനഃപരിശോധന ഹർജി നൽകിയിരുന്നു. സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week