24.1 C
Kottayam
Friday, June 5, 2026

തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നതിന് വിലക്ക്;ഉത്തരവുമായി ഹൈക്കോടതി

Must read

ചെന്നൈ:തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ;ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന
സ്‌കൂളുകൾക്കും കോളേജുകൾക്കും അടുത്ത അധ്യയന വർഷം മുതൽ അംഗീകാരം നൽകരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവർത്തി ഉത്തരവിട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുത്. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കണം എന്നും കോടതി
ഉത്തരവിട്ടു.

ഏതെങ്കിലും സ്‌കൂളോ കോളേജോ നിർദേശം നടപ്പാക്കിയില്ലെങ്കിൽ, അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അടുത്ത വർഷം സമീപത്തുള്ള  വിദ്യാഭ്യാസ  സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

സർക്കാർ ഉത്തരവുകളും വിജ്ഞാപനങ്ങളും തമിഴിൽ മാത്രമേ ഇറക്കാവൂ എന്ന് തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ഉത്തരവുകളിലും വിജ്ഞാപനങ്ങളിലും സർക്കാർ ജീവനക്കാർ തമിഴിലാണ് ഒപ്പിടേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

ത്രിഭാഷാ പദ്ധതിയെച്ചൊല്ലി കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ ഉത്തരവ്. ഭാഷയുടെപേരിൽ അഭിമാനംകൊള്ളുമെങ്കിലും സംസ്ഥാനത്തെ നേതാക്കളാരും തമിഴിൽ ഒപ്പിടാറില്ലെന്ന നരേന്ദ്രമോദിയുടെ വിമർശനത്തിനു പിന്നാലെയാണ് ഒപ്പിന്റെകാര്യവും ഉത്തരവിൽ ഇടംപിടിച്ചത്.

- Advertisement -

മുൻ ഉത്തരവുകളനുസരിച്ച് ഇളവു ലഭിച്ചിട്ടുള്ള പ്രത്യേക വിഭാഗങ്ങളിലൊഴികെ ഇനിയുള്ള എല്ലാ സർക്കാർ വിജ്ഞാപനങ്ങളും തമിഴിലായിരിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങൾ തമിഴിൽ നൽകുന്ന നിവേദനങ്ങളുടെ മറുപടി തമിഴിൽത്തന്നെ നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ ഇറങ്ങുന്ന ഉത്തരവുകൾ തമിഴിലേക്ക് മൊഴിമാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week