26.5 C
Kottayam
Wednesday, June 17, 2026

‘എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്’ പീഡനത്തിനിരയായ പെൺകുട്ടിക്ക് 25 ലക്ഷം മാനനഷ്ടം നൽകണമെന്ന് ഹൈക്കോടതി

Must read

ചെന്നൈ: ചെന്നൈ അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ പൊലീസ് എഫ്ഐഐറിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതെന്ന് തുറന്നടിച്ച കോടതി, സിറ്റി പൊലീസ് കമ്മീഷണറേയും സർവകലാശാലയെയും രൂക്ഷമായി വിമർശിച്ചു.

കേസ് വനിത ഐപിഎസ്സുകാർ ഉൾപ്പെട്ട പ്രത്യേക സംഘം അന്വേഷിക്കണമെന്നും, എഫ്ഐആർ ചോർന്ന സംഭവത്തിൽ പ്രത്യേകം അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

അണ്ണാ സർവകലാശാല ക്യാംപാസ്സിനുള്ളിൽ രണ്ടാം വർഷം എഞ്ചിനീയറിംദ് വിദ്യാർത്ഥിനി ബലാത്സഗം ചെയപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ശനിയാഴ്ചയും സിറ്റിംഗ് നടത്തിയാണ് അവധിക്കാല ബെഞ്ചിന്‍റെ ഉത്തരവ്.

- Advertisement -

- Advertisement -

പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന ഭാഷയിൽ വനിത പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ എഫ്ഐആർ ഞെട്ടിക്കുന്നതും അപലപനീയവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എഫ്ഐആർ ചോർന്നതിലൂടെ പെൺകുട്ടിക്കുണ്ടായ മാനഹാനിയും മനോവിഷമവും കണക്കിലെടുത്ത് സർക്കാർ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 

- Advertisement -

എഫ്ഐആർ ചോരാൻ  കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് വേണം ഈ തുക ഈടാക്കാൻ. ക്യാമ്പസിലെ സുരക്ഷാ വീഴ്ചകൾ അക്കമിട്ട് നിരത്തിയ ഡിവിഷൻ ബെഞ്ച്, പെൺകുട്ടിയുടെ പടഠന ചെലവ് സർക്കാർ പൂർണമായി ഏറ്റെടുക്കുകയും കൗൺസിലിംഗ് നൽകുകയും വേണമെന്നും ഉത്തരവിട്ടു.

മൂന്ന് മുതിർന്ന വനിത ഐപിസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. 

അന്വേഷണ വിവരങ്ങൾ വാർത്തമാസമ്മേളനം നടത്തി വെളിപ്പെടുത്താൻ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് ആഭ്യന്തര സെക്രട്ടറി അനുവാദം നൽകിയിരുന്നോ എന്ന് ചോദിച്ച കോടതി, ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കണമെന്നും ഉത്തരവിട്ടു.

 ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം കേസിലെ പ്രതി നിൽക്കുന്ന ചിത്രം പുറത്തു വന്നത് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ, പൊതുപരിപാടിക്കിടെ ചിത്രം എടുക്കുന്നവർ എല്ലാം പരിചയക്കാർ ആകണമെന്നില്ലെന്നും കേസിൽ അത്തരം കാര്യങ്ങൾ പ്രസക്തം അല്ലെന്നും കോടതി മറുപടി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week