23.9 C
Kottayam
Wednesday, November 20, 2024
test1
test1

‘ദ് കേരള സ്റ്റോറി’ പ്രദർശനം തുടരാം; തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Must read

കൊച്ചി: ദ് കേരള സ്റ്റോറിയെന്ന വിവാദ സിനിമയുടെ റിലീസിനു സ്റ്റേയില്ല. കമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നു ആരോപണ വിധേയമായ ടീസർ പിൻവലിക്കുമെന്നു നിർമാണ കമ്പനി സൺഷൈൻ പിക്ചേഴ്സ് അറിയിച്ചത് ഹൈക്കോടതി രേഖപ്പെടുത്തി. യഥാർഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കൽപിക കഥയാണെന്ന് ഉൾപ്പെടെ സിനിമയുടെ ഡിസ്ക്ലെയ്മറിൽ ഉണ്ടെന്നു കമ്പനി അറിയിച്ചത് ഹൈക്കോടതി പരിഗണിച്ചു. ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സിനിമയുടെ ടീസറും ട്രെയ‌ിലറും കോടതി മുറിയിൽ കണ്ടു. ഹർജി വീണ്ടും പരിഗണിക്കും.

മതേതരസ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. സാങ്കൽപിക ചിത്രമാണത്. ചരിത്രസിനിമയല്ലെന്ന് കോടതി പറഞ്ഞു. നവംബറിലാണ് ടീസർ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി പറഞ്ഞു. 

മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശികളായ അഡ്വ. വി.ആർ.അനൂപ്, തമന്ന സുൽത്താന, നാഷനലിസ്റ്റ്‌ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി എന്നിവരാണു കഴിഞ്ഞ ദിവസം ഹർജികൾ നൽകിയത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.വി.മുഹമ്മദ് റസാക്ക്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ശ്യാം സുന്ദർ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സിനിമയുടെ പ്രദർശനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വീണ്ടും മടക്കിയിരുന്നു. ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വീണ്ടും നിർദേശിച്ചു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര പത്രപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. വിഷയം സുപ്രീം കോടതിയും കേരള ഹൈക്കോടതിയും പരിഗണിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

ദ് കേരള സ്റ്റോറി എന്ന സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ മതവിദ്വേഷത്തിനു കേസെടുക്കണം എന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. കേരളത്തിനെതിരെ വ്യാജ പ്രചാരണം നടത്താനുള്ള ശ്രമമാണു ചിത്രത്തിലൂടെ നടത്തുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ മുഖ്യമന്ത്രിക്കു പരാതി നൽകി.

ചിത്രം തടയണമെന്ന ഹർജികൾ തള്ളണമെന്നാണ് സെൻസർബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തെന്ന അവകാശവാദം സിനിമയിലില്ല. സിനിമയിൽ ഇക്കാര്യം ഇല്ലാത്തതുകൊണ്ട് ടീസറിൽ പ്രസക്തിയില്ല. ഒരുമതത്തെയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയെന്നും സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘കോൺഗ്രസ് ബൂത്തുകളിൽ ആളുണ്ടായിരുന്നില്ല’ പാലക്കാട് വോട്ടുകച്ചവടം; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് ബൂത്തിലിരിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് വോട്ട് കച്ചവടം നടന്നതിൻ്റെ തെളിവാണ്. മണ്ഡലം നിലനിർത്താൻ യുഡിഎഫ് കുബുദ്ധി ഉപയോഗിച്ചു, മണ്ഡലം...

Rain:രാമേശ്വരത്ത് മേഘവിസ്ഫോടനം; 3 മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ, മഴയിൽ മുങ്ങി തമിഴ്നാട്

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും...

നിയമവിദ്യാര്‍ഥിനിയെ കാമുകൻ പീഡിപ്പിച്ചു, വീഡിയോ പകർത്തി സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളും പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റില്‍  ആണ് സംഭവം നടന്നത്. മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്....

മഹാരാഷ്ട്രയില്‍ ബിജെപിക്ക് മേല്‍ക്കൈ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്ട്രയില്‍ കടുത്ത പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപിക്ക് മേല്‍ക്കൈയെന്നും പ്രവചനങ്ങള്‍. ബിജെപി-സേന-എന്‍സിപി ഭരണസഖ്യം മഹാരാഷ്ട്ര നിലനിര്‍ത്തുമെന്ന് മൂന്നു എക്‌സിറ്റ് പോളുകളില്‍ രണ്ടെണ്ണം പറയുന്നു.288 അംഗ സഭയില്‍ ബിജെപി ശിവസേന-എന്‍സിപി സഖ്യം...

‘ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷം’ അസാധ്യമെന്ന് പലരും എഴുതിത്തള്ളിയതാണ്, കേരളം സാധ്യമാക്കുന്നു! മെസിപ്പടയുടെ ചിലവ് വഹിക്കാൻ വ്യാപാരി സമൂഹം റെഡി’

തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാകും അർജന്റീന ടീം നടത്തുന്ന കേരള...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.