24.6 C
Kottayam
Saturday, June 6, 2026

ബസുടമയ്ക്കല്ല, കോടതിയുടെ മുഖത്താണ് അടി കിട്ടിയത്’; പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

Must read

കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമക്കെതിരായ ആക്രമണത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംരക്ഷണം നിര്‍ദേശിച്ചിട്ടും ബസുടമയ്ക്ക് അടി കിട്ടിയത് കോടതിക്കേറ്റ പ്രഹരമാണ്. സുരക്ഷ നല്‍കുന്നതില്‍ പൊലീസ് മനപൂര്‍വ്വം വീഴ്ച്ച വരുത്തിയെന്നും കോടതി വിമര്‍ശിച്ചു. കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്റ്റേഷന്‍ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം പൊലീസിനാണ്. നടപടിയില്‍ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നും ആക്രമണം അപ്രതീക്ഷിതമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നാടകം കളിക്കുകയല്ലേയെന്ന് കോടതി ചോദിച്ചു.

വേണമെങ്കില്‍ ഒന്ന് തല്ലിക്കോയെന്ന സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. സംഭവത്തില്‍ അന്വേഷണം നടത്തിയോയെന്നും കോടതി പൊലീസിനോട് ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കോടതിയില്‍ വന്നാലും നീതി കിട്ടില്ലെന്ന തോന്നല്‍ പൗരന്മാരിലുണ്ടാക്കും. ആ അടി കിട്ടിയത് ബസുടമക്കല്ല, മറിച്ച് കോടതിയുടെ മുഖത്താണെന്നും നിരീക്ഷിച്ചു.

തിരുവാര്‍പ്പില്‍ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തര്‍ക്കത്തില്‍ ബസ് ഉടമയായ രാജ് മോഹനെ സിഐടിയു നേതാവ് മര്‍ദ്ദിച്ചിരുന്നു. കോട്ടയം ജില്ലയിലെ എല്ലാ ബസ് ഉടമകളും അംഗീകരിച്ച കൂലി വ്യവസ്ഥ നടപ്പാക്കില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് ബസുടമയെന്നായിരുന്നു സിഐടിയുവിന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week