28.3 C
Kottayam
Sunday, May 5, 2024

പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

Must read

കൊച്ചി:പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി.പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ഇതിന് ഡി ജി പി സര്‍കുലര്‍ ഇറക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളത്തില്‍ അടുത്തിടെ പൊലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന പ്രധാന നിര്‍ദേശവും വെള്ളിയാഴ്ച ഇതേ ബെഞ്ച് ആവശ്യപ്പെട്ടു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാർ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലംമുതല്‍ നോക്കുകൂലിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാർ കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week