23.5 C
Kottayam
Tuesday, November 19, 2024
test1
test1

ചുമട്ടുതൊഴിൽ നിരോധിയ്ക്കണം,നിയമഭേദഗതി അനിവാര്യമെന്ന് ഹൈക്കോടതി

Must read

കൊച്ചി:ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. പരിഷ്കൃതരാജ്യങ്ങളൊന്നും പൗരന്മാരെക്കൊണ്ട് തലയിൽ ചുമടെടുപ്പിക്കില്ല. 75 കിലോ ഭാരം ദിവസം നാലുമണിക്കൂർ വീതം 50 വർഷം ചുമന്നാൽ പിന്നെ ജീവിതമുണ്ടാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ചുമട്ടുതൊഴിലാളി നിയമം ലോഡ് വർക്കേഴ്സ് ആക്ട് എന്ന് ഭേദഗതി ചെയ്യേണ്ട സമയമായി. 1970-ൽ നിലവിൽ വന്നതാണ് ഈ നിയമം. ഇതിനുശേഷം 50 വർഷം കഴിഞ്ഞു. നിയമം നിലനിൽക്കുന്നതിനാലാണ് ചുമട്ടുതൊഴിൽ ഇപ്പോഴും തുടരുന്നത്. മനുഷ്യത്വമില്ലാത്ത തൊഴിലാണിത്.

ചുമട്ടുതൊഴിലിന് പകരമായി യന്ത്രങ്ങൾ വന്നുകഴിഞ്ഞു. അപ്പോഴാണ് നോക്കുകൂലി ചോദിച്ച് തുടങ്ങിയത്. യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലടക്കം പരിശീലനം നൽകുകയാണ് വേണ്ടത്. ഇത്തരത്തിൽ ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ചുമടെടുക്കുന്നവരുടെ പേശികളും സ്പൈനൽ കോഡുമൊക്കെ തകരുകയാണ്. എന്നിട്ടും ചുമട്ടുതൊഴിൽ നിറുത്തുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ക്ഷേമബോർഡൊന്നും വേണ്ടെന്നല്ല പറയുന്നത്. സ്ഥാപിത താത്പര്യമുള്ളവരാണ് അത്തരത്തിൽ വ്യാഖ്യാനിക്കുന്നത്.

ചുമട്ടുതൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനാണ് ചുമട്ടുതൊഴിലാളി നിയമം കൊണ്ടുവന്നതെന്ന് ഗവൺമെന്റ് പ്ലീഡർ ഇ.സി. ബിനീഷ് വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ അത്തരം നിയമം ഇല്ലെന്നതും ശ്രദ്ധയിൽപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളുടെ കാര്യമല്ല പറയുന്നതെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.

ചുമട്ടുതൊഴിൽ നിലനിർത്തണമെന്ന് പറയുന്നവരാരും ചുമടെടുക്കുന്നവരല്ല. പാവം തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരാണ് അവർ.

രാഷ്ട്രീയപ്പാർട്ടികൾക്ക് താത്പര്യമുള്ളവരെ ചുമട്ടുതൊഴിലാളികളാക്കും. യാതൊരു പരിശീലനമോ അച്ചടക്കമോ അവർക്കില്ല. രാഷ്ട്രീയപ്പാർട്ടികൾക്കാണ് ചുമട്ടുതൊഴിൽ നിലനിർത്താൻ താത്പര്യമെന്നും കോടതി അഭിപ്രായപ്പെട്ടു.

നോക്കുകൂലി ചോദിച്ചതിന് പിടിച്ചുപറിക്കെതിരേ കേസെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതിനെ സ്വാഗതം ചെയ്ത കോടതി സർക്കാർ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു.

നോക്കുകൂലി ചോദിച്ചാൽ കർശന നടപടി സ്വീകരിക്കാൻ ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതായി സർക്കാർ അറിയിച്ചു. ഇതിന്റെ കരട് സർക്കാർ പരിഗണനയിലാണ്. ഈ ഭേദഗതി എന്ന് നടപ്പാക്കുമെന്ന് കോടതി ആരാഞ്ഞു.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് നോക്കൂകൂലി ആവശ്യപ്പെടുന്നവർക്കെതിരേ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചതായും സർക്കാർ അറിയിച്ചു. വിഷയം ഡിസംബർ 21-ന് വീണ്ടും പരിഗണിക്കും.

തൊഴിലാളി യൂണിയനുകൾ നോക്കുകൂലിയാവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉരുള്‍പൊട്ടൽ ദുരന്തം; വയനാട്ടിൽ ഹര്‍ത്താൽ ആരംഭിച്ചു

കല്‍പ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു...

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി മേധാവി

ബെംഗളൂരു: മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു....

Food poison: വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ സഫയർ ഹോട്ടൽ ആരോഗ്യ വകുപ്പ്...

AI code of conduct:വരുന്നു എഐ പെരുമാറ്റ ചട്ടം; കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ക്ക് സവിശേഷ പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

Indian coast guard rescue:പാകിസ്ഥാൻ പട്രോളിംഗ് പിടികൂടിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു; നടന്നത് നാടകീയ രക്ഷാപ്രവര്‍ത്തനം

മുംബൈ: ഇന്ത്യ-പാകിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം പാകിസ്ഥാൻ കപ്പൽ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.