കൊച്ചി: കുതിരാന്‍ തുരങ്കപാത തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പൊതുജനം ബുദ്ധിമുട്ടുകയാണെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയുണ്ടോ എന്നും കോടതി ചോദിച്ചു. ബുധനാഴ്ചയ്ക്കകം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
നിര്‍മാണം നിലച്ച നിലയിലാണെന്നും കരാര്‍ കമ്പനിയുമായി തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളും പണി വൈകാന്‍ കാരണമായെന്ന് ദേശീയ പാത അതോറിറ്റി കോടതിയില്‍ പറഞ്ഞു. പാത തുറക്കാന്‍ നടപടി ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു കോടതി നടപടികള്‍.