28.4 C
Kottayam
Saturday, June 6, 2026

കോടതിയില്‍ ഹാജരായാല്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് നല്‍കാം; തോമസ് ഐസക്കിനോട് ഹൈക്കോടതി

Must read

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ സമന്‍സ് നല്‍കിയിരിക്കെ കോടതിയില്‍ ഹാജരായാല്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് നല്‍കാമെന്ന് തോമസ് ഐസക്കിനോട് ഹൈക്കോടതി. തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഹാജരാകുന്നില്ലെങ്കില്‍ ഫെമ നിയമ നിഷേധത്തില്‍ ഇ ഡിക്ക് ഇടപെടാന്‍ കഴിയില്ലെന്ന തോമസ് ഐസക്കിന്റെ വാദം മെറിറ്റില്‍ പരിശോധിക്കാമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഐസക്കിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദേശമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജയദീപ് ഗുപ്ത നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ഹാജരാകണോ വേണ്ടയോ എന്ന് ഐസക്കിന് തീരുമാനിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്നും അന്വേഷണത്തോട് ഐസക്ക് മനപൂര്‍വ്വം സഹകരിക്കുന്നില്ല എന്നായിരുന്നു ഇ ഡിയുടെ വാദം. അന്വേഷണത്തോട് സഹകരിക്കുന്നതിന് പകരം വ്യാജ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നതെന്ന് ഇ ഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

ഫെമ ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇഡി നോട്ടിസ് അയച്ചിരുന്നു. ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനിയിലുണ്ട്. ഇത് ഈമാസം 16ന് പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week