കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിര്‍ദേശിച്ച മരുന്നുകള്‍ അംഗീകൃത ഹോമിയോ ഡോക്ടര്‍മാര്‍ നല്‍കുന്നത് തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തിരുവന്തപുത്തെ ഹോമിയോ ഡോക്ടര്‍ ജയപ്രസാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്.