24 C
Kottayam
Thursday, June 4, 2026

ബാബ രാംദേവിന് വീണ്ടും തിരിച്ചടി; പതഞ്ജലിയുടെ ‘കൊറോണിൽ’ മരുന്നെന്ന് പറഞ്ഞ് പറ്റിക്കേണ്ടെന്ന് ഹൈക്കോടതി

Must read

ന്യൂഡൽഹി:കോവിഡ് കാലത്തെ മരുന്ന് വിൽപനയും അലോപ്പതി ഡോക്ടർമാർക്കെതിരായ വിവാദ പരാമർശങ്ങളും കാരണം കോടതി കയറിയിറങ്ങുന്ന യോഗ ഗുരു രാംദേവിന് ഏറ്റവുമൊടുവിലത്തെ പ്രഹരം

ഡൽഹി ഹൈക്കോടതിയിൽ നിന്നും. പതഞ്ജലിയുടെ  ‘കൊറോണിൽ’ എന്ന ഉൽപ്പന്നം  കൊവിഡ് 19 നുള്ള  മരുന്നാണ് എന്ന അവകാശവാദങ്ങൾ മൂന്ന് ദിവസത്തിനകം പിൻവലിക്കാൻ സ്ഥാപകനായ  ബാബാ രാംദേവിനോടും  ചെയർമാനായ  ബാലകൃഷ്ണയോടും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു .

കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് പതഞ്ജലി ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ  ‘കൊറോണിൽ’ , ഇനി കമ്പനിക്ക് കോവിഡ് -19 ന്റെ ‘മരുന്നായി’  വിൽക്കാൻ കഴിയില്ല. വിവിധ ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെ ഹർജിയിൽ വിധി പുറപ്പെടുവിച്ച ഡൽഹി ഹൈക്കോടതി, കോവിഡ് മൂലമുള്ള മരണങ്ങൾക്ക് അലോപ്പതിയെ കുറ്റപ്പെടുത്തുന്ന വാദങ്ങൾ പിൻവലിക്കാൻ  രാംദേവിനോട് നിർദ്ദേശിച്ചു. പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനയ്ക്കിടയിലാണ് ഈ നിയമ നടപടി.  

  ‘കൊറോണിൽ’ കോവിഡ് -19 നുള്ള’മരുന്ന്’ ആണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ലെന്നും പരസ്യമായി അവകാശപ്പെടുന്ന ബാബ രാംദേവിന്റെ പ്രസ്താവനകൾ പിൻവലിക്കാനാണ് ഹൈക്കോടതി  നിർദ്ദേശിച്ചിരിക്കുന്നത്. രാംദേവ്,   ബാലകൃഷ്‌ണ, പതഞ്ജലി ആയുർവേദ എന്നിവർക്കെതിരെ 2021-ൽ നിരവധി ഡോക്ടർമാരുടെ സംഘടനകൾ നൽകിയ കേസിന്റെ ഭാഗമായുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.

- Advertisement -

കോവിഡ് 19 നുള്ള ബദൽ ചികിത്സയാണെന്ന് അവകാശപ്പെടുന്ന ‘കൊറോണിൽ’ ഉൾപ്പെടെ രാംദേവിന്റെ  ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടരാൻ തെറ്റായ  പ്രചാരണവും വിപണന തന്ത്രവും  നടത്തിയെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആരോപിച്ചിരുന്നു.  രാംദേവ്, ബാലകൃഷ്‌ണ, പതഞ്ജലി ആയുർവേദ് എന്നിവരെ  ഈ വിഷയത്തിൽ  നേരത്തെ സുപ്രീം കോടതി ശാസിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week