24.2 C
Kottayam
Sunday, November 17, 2024
test1
test1

കോട്ടയം-കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രം, കോട്ടയത്ത് മണ്ണിടിച്ചിൽ സാധ്യത 33 പ്രദേശങ്ങളിൽ, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കളക്ടർമാർ

Must read

ഇടുക്കി:സംസ്ഥാനത്ത് നാളെ (20)മുതൽ ചുഴലിക്കാറ്റും കനത്ത മഴയും കാലാവസ്ഥ വിഭാഗം പ്രവച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ അതീവ ജാഗ്രത.
ജില്ലയിൽ ഒക്ടോബർ 24 വരെ രാത്രിയാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. അടിയന്തിരമായി ചേർന്ന ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്താൻ റവന്യം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ഇടുക്കിയുമായി ബന്ധപ്പെട്ട കോട്ടയം-കുമളി റോഡിൽ ആവശ്യ സർവീസുകൾ മാത്രമായി ഗതാഗതം നിജപ്പെടുത്തിയിട്ടുണ്ട്.
ദേവികുളം ഗ്യാപ് റോഡ് സ്ഥിതികൾ വിലയിരുത്തി മാത്രം
തുറക്കും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ നിർബന്ധപൂർവം ക്യാമ്പുകളിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. ഇന്നും നാളെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ നിർബന്ധമായും ജോലിക്ക് ഹാജരായിരിക്കണം. മെഡിക്കൽ ലീവ് ഒഴികെ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.
ആവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മണ്ണുമാറ്റൽ യന്ത്രങ്ങൾ തയാറാക്കി നിർത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണം.

ജില്ലയിൽ പാറമടകളും മണ്ണെടുപ്പും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിപ്പിക്കാൻ പാടില്ല. അപകടനിലയിലുള്ള മരങ്ങൾ ഇനിയുമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് അവ വെട്ടിമാറ്റണം. ഇടിഞ്ഞു വീഴാറായ പാറക്കല്ലുകൾ സുരക്ഷിതമായി പൊട്ടിച്ചു നീക്കണം. ദേവികുളം താലൂക്കിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി സബ്‌ കളക്ടർ രാഹുൽ കൃഷ്ണ ശർമ അറിയിച്ചു. മാങ്കുളം, ആനവിരട്ടി പോലെ അതീവ അപകട സാധ്യതാ മേഖലകളിൽ കർശന ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ സാന്നിധ്യമേഖലയായ മഞ്ചുമലയിൽ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും.

ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചിരിക്കണം. വാക്സിൻ ഇനിയും എടുക്കാത്തവർക്ക് അത് നൽകിയിരിക്കണം.ഇടുക്കി ഡാം തുറന്നതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ്, കീരിത്തോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടെ ഇപ്പോൾ 14 പേർ കഴിയുന്നു. ക്യാമ്പുകളിൽ മെഡിക്കൽ ടീം ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

കോട്ടയം: വരും ദിവസങ്ങളിൽ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല മഴക്കെടുതി നേരിടാൻ സജ്ജമായതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2018ലെ റിപ്പോർട്ടിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 2019ലെ വിദഗ്ധ സമിതി റിപ്പോർട്ടിലും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയ സ്ഥലങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കി ആളുകളെ മാറ്റിപ്പാർപ്പിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. അപകട സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസ്തുത മേഖലയിലെ ജനങ്ങൾ ആവശ്യമായ രേഖകൾ കൈയിൽ കരുതി ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ ദൂരെയുള്ള ബന്ധു വീടുകളിലേക്കോ മാറുന്നതിന് തയാറാകണമെന്ന് കളക്ടർ പറഞ്ഞു. സ്വമേധയാ മാറിയില്ലെങ്കിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടിയെടുക്കും.

മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾക്ക് ഉച്ചഭാഷിണിയിലൂടെയക്കം സുരക്ഷ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അപകടമേഖലയിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് തഹസിൽദാരെയും വില്ലേജ് ഓഫീസറെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വാഹനസൗകര്യമൊരുക്കാൻ കെ.എസ്.ആർ.ടി.സി., ജലഗതാഗത വകുപ്പ് എന്നിവയ്ക്ക് നിർദേശം നൽകി.

മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങൾ

തീക്കോയി വില്ലേജ്: മംഗളഗിരി വ്രിപഞ്ഞിക്കാ റോഡ് വാർഡ് നാല്, മുപ്പത്തേക്കർ റോഡ് വാർഡ് നാല്, തടിക്കൽ നിരപ്പ് വാർഡ് 4, വെളിക്കുളം വാർഡ് ഏഴ്, വെളികുളം എട്ടാം മൈൽ കോളനി വാർഡ് ആറ്, കരിക്കാട് മിഷ്യൻകര വാർഡ് ആറ്, മലമേൽ വാർഡ് 8, മംഗളഗിരി മാർമല അരുവി റോഡ് വാർഡ് 4.

തലനാട് വില്ലേജ്: കിഴക്കേകര ശ്രീധർമ്മശാസ്താ ക്ഷേത്രം, ചോനമല- അടുക്കം റോഡ് വാർഡ് 3, ചോനമല ഇല്ലിക്കൽ റോഡ് വാർഡ് 3, ചാമപ്പാറ (അടുക്കം) വാർഡ് 5, അട്ടിക്കുളം വാർഡ് 8, ഞാലംപുഴ-അട്ടിക്കുളം വാർഡ് 8, വാർഡ് 9 മുതുകാട്ടിൽ,

മൂന്നിലവ് വില്ലേജ്: മരമാറ്റം കോളനി വാർഡ് 9, കൂട്ടക്കല്ല്.

കൂട്ടിക്കൽ വില്ലേജ്: കൊടുങ്ങ ടോപ്, ഞാറയ്ക്കാട്, പ്ലാപ്പള്ളി, പ്ലാപ്പള്ളി ടോപ് 106 നം. അങ്കണവാടി, മേലേത്തടം- വല്യേന്ത ടോപ്, മേലേത്തടം – മൂന്ന് സ്ഥലങ്ങൾ, കൊടുങ്ങ,കുന്നട കൊടുങ്ങ ടോപ്, വല്യേന്ത, കോലാഹലമേട്.

പൂഞ്ഞാർ തെക്കേക്കര വില്ലേജ്: ചോലത്തടം, ചട്ടമ്പി ഹിൽ.

പൂഞ്ഞാർ നടുഭാഗം വില്ലേജ്: അടിവാരം ടോപ്പ്, മാടാടി കുളത്തിങ്കൽ ടോപ്പ്.

സർക്കാർ ജീവനക്കാർക്ക് 25 വരെ അവധിയില്ല

അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി ഒക്‌ടോബർ 25 വരെ കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ ഇതു സംബന്ധിച്ച നിർദേശം എല്ലാ ഓഫീസുകൾക്കും നൽകാൻ ഉത്തരവായി. 24 മണിക്കൂറും സജ്ജമായിരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ട് മറ്റു ജില്ലകളിലേക്ക് പോകാൻ പാടുള്ളതല്ല. അവശ്യസർവീസ് വിഭാഗങ്ങളിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകളും അവശ്യമെങ്കിൽ മറ്റ് ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവർത്തിക്കും.

ഏകോപനത്തിന് പ്രത്യേക ഉദ്യോഗസ്ഥർ

ജില്ലയിലെ അഞ്ചു താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക. ഇവരുടെ നേതൃത്വത്തിൽ താലൂക്കുതല ദുരന്തനിവാരണ അതോറിറ്റി കൂടി പ്രവർത്തനങ്ങളും മുൻകരുതൽ ഒരുക്കവും വിലയിരുത്തിയിട്ടുണ്ട്.
ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പരും: ചങ്ങനാശേരി താലൂക്ക്- രാജീവ് കുമാർ ചൗധരി (സബ് കളക്ടർ- 9447186315), കോട്ടയം- സോളി ആന്റണി (ഡെപ്യൂട്ടി കളക്ടർ എൽ.ആർ.- 8547610057), കാഞ്ഞിരപ്പള്ളി- മുഹമ്മദ് ഷാഫി(ഡെപ്യൂട്ടി കളക്ടർ എൽഎ.-8547610054), വൈക്കം- പി.ജി. രാജേന്ദ്ര ബാബു(ഡെപ്യൂട്ടി കളക്ടർ ആർ.ആർ.-8547610055), മീനച്ചിൽ-അനിൽ ഉമ്മൻ(ആർ.ഡി.ഒ. പാലാ-9447129812).

വേണ്ടിവന്നാൽ കൂടുതൽ ക്യാമ്പുകൾ

ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന 49 ദുരിതാശ്വാസ ക്യാമ്പുകൾക്കു പുറമേ ആവശ്യമെങ്കിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിന് കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും തയാറെടുപ്പുകൾ ഒരുക്കുകയും ചെയ്തു. അഞ്ചു താലൂക്കുകളിലായി 213 ക്യാമ്പുകൾ തുറക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോട്ടയം-110, കാഞ്ഞിരപ്പള്ളി-51, മീനച്ചിൽ-19, വൈക്കം-21, ചങ്ങനാശേരി-12 എന്നിങ്ങനെയാണ് ക്യാമ്പുകൾ കണ്ടെത്തിയിട്ടുള്ളത്. കോട്ടയം-4030, കാഞ്ഞിരപ്പള്ളി-6540, മീനച്ചിൽ-1220, വൈക്കം-2600, ചങ്ങനാശേരി-2500 എന്നിങ്ങനെ 16890 പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണുള്ളത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്യാമ്പുകൾ സജ്ജമാക്കുക. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി റവന്യൂ-മറ്റു വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെയും രാത്രിയും ഉദ്യോഗസ്ഥരെ കാമ്പുകളിൽ നിയോഗിച്ചിട്ടുണ്ട്.
ക്യാമ്പുകളിലെ ഭക്ഷണ വിതരണത്തിന്റെ പൂർണ ചുമതല അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ്. സന്നദ്ധസംഘടനകളോ മറ്റു സന്നദ്ധ പ്രവർത്തകരോ പാകം ചെയ്ത ഭക്ഷണം ക്യാമ്പുകളിൽ വിതരണം ചെയ്യാൻ അനുവദിക്കില്ല. അതേ സമയം ഭക്ഷണസാമഗ്രികൾ എത്തിച്ചാൽ അവ സ്വീകരിച്ച് പാകം ചെയ്ത് നൽകുന്നതിന് ബന്ധപ്പെട്ട അധികൃതർ മേൽനോട്ടം വഹിക്കണം.

ക്രമസമാധാനം ഉറപ്പാക്കുന്നതിനായി എല്ലാ ക്യാമ്പുകളിലും പൊലീസിന്റെ പെട്രോളിംഗ് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ക്യാമ്പുകളുടെ ക്രമസമാധാന ചുമതല ക്യാമ്പ് ഓഫീസർമാർക്കാണ്. ക്യാമ്പുകൾക്കാവശ്യമായ പച്ചക്കറിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. ഇവർ തഹസിൽദാർമാരുമാരുമായി ആലോചിച്ച് സപ്ലൈകോ, ഹോർട്ടി കോർപ്, കൺസ്യൂമർ ഫെഡ് എന്നിവിടങ്ങളിൽനിന്ന് ഇവ എത്തിക്കും. വില്ലേജ് അടിസ്ഥാനത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് ഡെപ്യൂട്ടി തഹസിൽദാർമാരെ നിയോഗിച്ചു. ഇവർ ദിവസം ഒരു തവണയെങ്കിലും ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും. ആരോഗ്യസേവനങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കാനും ആരോഗ്യപ്രവർത്തകരെ എല്ലാ ക്യാമ്പുകളിലും നിയോഗിക്കാനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലയിലെ ക്യാമ്പുകളുടെ പൊതുവായ പ്രവർത്തന ഏകോപനത്തിനായി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിനെ (ഫോൺ: 8547610056) ചുമതലപ്പെടുത്തി.

മലയോരമേഖലയിൽ അതീവ ജാഗ്രത

മലയോര മേഖലയിലെ അതിശക്തമായ മഴ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതിനാൽ കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിൽ അതീവ ജാഗ്രത പുലർത്തും. സാധിക്കാവുന്ന മുഴുവൻ പേരെയും മുൻകൂട്ടി മാറ്റി പാർപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ചൊവ്വാഴ്ച മുതൽ ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചു.

തീർഥാടകരെ പാർപ്പിക്കാനും സൗകര്യം

ശബരിമല പ്രവേശനത്തിനു നിരോധനമുള്ള സാഹചര്യത്തിൽ തുലാമാസ പൂജയ്ക്ക് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തിയ തീർത്ഥാടകരെ ആവശ്യമെങ്കിൽ ദുരിതാശ്വാസക്യാമ്പുകളിൽ താമസിപ്പിക്കും. എരുമേലിയിലും ജില്ലയിലെ മറ്റ് ഇടത്താവളങ്ങളിലും തങ്ങുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വി.വി.ഐ.പി.കൾക്ക് ശബരിമലയിലേക്കുള്ള പ്രവേശനം അനുവദിക്കില്ല.

ദുരിതാശ്വാസ പ്രവർത്തനത്തിന്
മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും

വെള്ളപ്പൊക്കമടക്കമുള്ള സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും അടക്കം വിന്യസിക്കും. മത്സ്യത്തൊഴിലാളികളുടെ സേവനം ഇതിനായി ഉറപ്പാക്കും. ബോട്ടുകൾ ലഭ്യമാക്കാൻ ഡി.റ്റി.പി.സി.ക്കടക്കം നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജെ.സി.ബി. അടക്കമുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ആർ.ടി.ഒയെ. ചുമതലപ്പെടുത്തി.

സേന വിഭാഗങ്ങൾ സജ്ജം

മണിമല, എരുമേലി കുറുവനാഴി, വെള്ളാവൂർ പാലത്തിൽ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. സോഡുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനും നിർദ്ദേശം നൽകി.
പുഴകളിലെ നീരൊഴുക്കിന് തടസമായ മരങ്ങൾ, മണ്ണ് തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാൻ മേജർ-മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇവർ നടപടികൾ തുടങ്ങി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരാണെന്ന് ഫയർഫോഴ്സ് അറിയിച്ചു. ജില്ലയിൽ എത്തിയിട്ടുള്ള കരസേന ഇവിടെ തുടരും. ആവശ്യമെങ്കിൽ അപ്പർകുട്ടനാട്ടിൽ ക്യാമ്പ് ചെയ്യുന്ന എൻ.ഡി.ആർ.എഫ് ടീമിന്റെ സഹായവും തേടും. പൊലീസും സജ്ജമാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.