എസ്.ഐ പരീക്ഷയിലെ ‘ഹൈടെക്’ കോപ്പിയടിക്കാരൻ പിടിയിൽ

ലഖ്നൗ: വിഗ്ഗിനുള്ളിൽ വയർലെസ് ഉപകരണം ഘടിപ്പിച്ച് പോലീസ് പരീക്ഷയിൽ കോപ്പിയടിച്ച ഹൈടെക് കോപ്പിയടിക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. സബ് ഇൻസ്പെക്ടർ പരീക്ഷയിലാണ് യുവാവ് വിഗ്ഗിനുള്ളിൽ സിം അടങ്ങിയ വയർലെസ് ഡിവൈസ് ഘടിപ്പിച്ചെത്തിയത്. ഇയാളെ പിടികൂടിയതിൻറെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റുപിൻ ശർമ്മ ഐപിഎസ് ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിഗ്ഗിനുള്ളിൽ സിം അടങ്ങിയ വയർലെസ് ഉപകരണവും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ചെവിയിൽ ഇയർ ഫോണും ഘടിപ്പിച്ചിരുന്നു. പരീക്ഷയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ആർക്കും യാതൊരുതരത്തിലും സംശയം തോന്നാത്ത രീതിയിൽ വിദഗ്ധമായിട്ടായിരുന്നു യുവാവ് ഡൈവൈസുകളും ഇയർഫോണും ഒളിപ്പിച്ചിരുന്നത്. ഇവ അഴിച്ചു മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News