NationalNewsRECENT POSTS
മുംബൈയില്‍ കനത്ത മഴ: രണ്ടു മരണം; ട്രെയിനുകള്‍ റദ്ദാക്കി, മുന്നറിയിപ്പ്
മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ രണ്ടു പേര്‍ മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരിച്ചത്. മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലുമുണ്ടായ കനത്ത മഴ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മുംബൈയിലെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി.
മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍കുര്‍ള-സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചു. ചിലയിടങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ രണ്ടു ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News