Home-bannerNationalNewsRECENT POSTS
ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കു മരുന്നുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു വിദേശികള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി മൂന്നു വിദേശികള്‍ പിടിയില്‍. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. മൊസാംബിക്കില്‍ല്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ടു സ്ത്രീകളാണ് ആദ്യം പിടിയിലായത്.
ഇവരില്‍നിന്ന് 10 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. ഇവരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഐവറി കോസ്റ്റ് പൗരനും ഗ്രേറ്റര്‍ നോയിഡയില്‍ താമസക്കാരനുമായ യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളില്‍നിന്ന് നാലു കിലോഗ്രാം ഹെറോയിന്‍ പിടിച്ചു.
അഫ്ഗാനിസ്ഥാനില്‍നിന്ന് മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ എത്തിച്ച ഹെറോയിനാണ് പിടികൂടിയതെന്ന് എന്‍സിബി ഡല്‍ഹി മേഖല ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News