29.7 C
Kottayam
Saturday, June 13, 2026

പടക്കം പൊട്ടിച്ചിട്ടും ശബ്ദമുണ്ടാക്കിയിട്ടും രക്ഷയില്ല, റബര്‍ തോട്ടത്തില്‍ തുടര്‍ന്ന് കാട്ടാനകള്‍; ഭീതിയില്‍ പ്രദേശവാസികള്‍

Must read

തൃശൂര്‍: പാലപ്പിള്ളിയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം മുന്നാം ദിവസവും തോട്ടത്തില്‍ തുടരുന്നതിനാല്‍ പ്രദേശവാസികളും തോട്ടം തൊഴിലാളികളും ആശങ്കയില്‍. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിലെ 89ാം ഫീല്‍ഡ് റബര്‍തോട്ടത്തിലാണ് കാട്ടാനകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. മൂന്ന് കൂട്ടങ്ങളിലായി 40ല്‍ ഏറെ ആനകളാണുള്ളത്.

കൂട്ടമായി ആനകള്‍ തോട്ടത്തില്‍ നിലയുറപ്പിച്ചതിനാല്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഇന്നലെ രാവിലെ മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമം തുടരുകയാണ്. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ കെ.പി. പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തിയാണ് ആനകള്‍ കാടുകയറ്റാന്‍ ശ്രമിച്ചത്.

ജനവാസ മേഖലയിലേക്ക് ആനകള്‍ എത്തുന്നത് തടയാനായിരുന്നു വനപാലകരുടെ പരിശ്രമം. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആനകളെ ചിമ്മിനി ഡാമിന്റെ പരിസരത്തുള്ള കാടുകളിലേക്ക് മാറ്റാനാണ് വനം വകുപ്പ ശ്രമിക്കുന്നത്.

ഞായറാഴ്ച രാത്രി ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം പാലപ്പിള്ളി സെന്ററിലും പരിസര പ്രദേശത്തും നാശം വിതച്ചിരുന്നു. പിന്നീട് റബര്‍ തോട്ടത്തിലേക്ക് കയറിയ ആനകള്‍ അവിടെ തന്നെ തമ്പടിക്കുകയായിരുന്നു. രാവിലെ ജോലിക്കെത്തിയ തൊഴിലാളികള്‍ കഷ്ടിച്ചാണ് ആനകളില്‍ നിന്ന് രക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

Popular this week