26.7 C
Kottayam
Friday, November 15, 2024
test1
test1

അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാൽ നിങ്ങൾ ആസ്വദിക്കുമോ അതോ അവനെ വീട്ടിൽ പോയി തല്ലുമോ ? എന്റെ കാര്യം പറയാം ഞാൻ തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും

Must read

കൊച്ചി: യൂ ട്യൂബില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉന്നയിച്ച് സ്ത്രീകളെ അപമാനിച്ചയാളെ മര്‍ദ്ദിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് യുവ നടന്‍ ഹേമന്ദ് മേനോന്‍ നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാൽ നിങ്ങൾ ആസ്വദിക്കുമോ അതോ അവനെ വീട്ടിൽ പോയി തല്ലുമോ ? എന്റെ കാര്യം പറയാം ഞാൻ തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും’- എന്നും ഹേമന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഞാനും ഒരു മകനാണ്. സ്ത്രീ സമൂഹത്തെ തന്നെ ഹീനമായി അപലപിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയാതെ ഒരു വ്യക്തിയെ അപമാനിച്ചാൽ അതാരാണെന്ന് മനസിലാക്കി ആസ്വദിക്കാനും,ഇങ്ങനെ പുലഭ്യം പറയുന്നവരുടെ വാക്ക് കേട്ട് വികാരം കൊള്ളാനും നിൽക്കുന്ന ഓരോരുത്തരോടും ആണ്

നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാൽ നിങ്ങൾ ആസ്വദിക്കുമോ അതോ അവനെ വീട്ടിൽ പോയി തല്ലുമോ ?

എന്റെ കാര്യം പറയാം ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാൽ ഞാൻ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ. ഇനി ഒരുത്തനും ചെയ്യാൻ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ.

ഇന്നലെ ഭാഗ്യലക്ഷ്മി എന്ന ഒരു പക്ഷെ എൻറെ അമ്മയോളം പ്രായം വരുന്ന ഒരു വ്യക്തിയെ കുറിച്ചു പറഞ്ഞതൊക്കെ കെട്ടിട്ട് രോഷം അടക്കാനാവാതെ ഞാൻ നവമാധ്യമങ്ങളിൽ നോക്കിയപ്പോ കണ്ടത് ഈ ഫെമിനിസ്റ്റുകൾ എവിടെ ആയിരുന്നു ? ആ കേസിൽ ഈ കേസിൽ ? ഭാഗ്യലക്ഷ്മി അയാളുടെ അമ്മ എന്ന് പ്രതിപാദിച്ചു കൊണ്ട് സംസാരിച്ചു! ഈ ഫെമിനിസ്റ്റുകൾ എന്ത് കൊണ്ട് സാധരണ സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രതികരിക്കാതെ ഇപ്പോ ഇറങ്ങി ? എന്നൊക്കെ ആണ്. എനിക്ക് ഒന്നേ ചോദിക്കാനുള്ളു നിങ്ങളുടെ അമ്മ പെങ്ങന്മാർക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം ?

ഇനി എൻറെ വീട്ടിലെ പെണ്ണുങ്ങൾ അടങ്ങി വീട്ടിൽ ഇരിക്കും , ഇറങ്ങി നടന്നു ജോലി ചെയ്തു ജീവിച്ചു പറയിപ്പിക്കില്ല എന്നാണെങ്കിൽ അങ്ങനെ പറയുന്നവർക്ക് എൻറെ നടുവിരൽ നമസ്കാരം. ഇങ്ങനെ സംസാരിക്കാൻ ആർക്കെങ്കിലും ധൈര്യം വരുമ്പോൾ നിങ്ങൾക്ക് അഭിമാനിക്കാം, നിങ്ങളാണ് അവന്റെ ധൈര്യം. പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്. അത് സ്ത്രീ ആയാൽ ഫെമിനിച്ചി പുരുഷൻ ആയാൽ അവൻ സൂപ്പർ ഹീറോ. !! നിയമങ്ങളും നമ്മളും ചിന്താഗതികളും ഇനിയും മാറിയില്ലെങ്കിൽ നിയമം വീണ്ടും കൈയിലെടുക്കപ്പെടുമ്പോൾ മോശമായിപ്പോയി എന്ന് പറയാൻ നിക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Rain alert🎙️വരുന്നു ഇരട്ട ചക്രവാതച്ചുഴി, കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 16 വരെ  ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ചക്രവാതച്ചുഴികൾ രൂപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിലവിൽ   തെക്കൻ തമിഴ്‌നാടിനു മുകളിലും  ലക്ഷദ്വീപിന്‌  മുകളിലുമായാണ്...

Kuruva gang🎙️ ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി മോഷ്ടക്കാക്കൾ; പിന്നിൽ കുറുവ സംഘം? പൂട്ടാനുറച്ച് പൊലീസ്

പുന്നപ്ര: ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു. മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ്...

വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകും; കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: റവന്യൂ മന്ത്രി

തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്രത്തിന്‍റെ ദുരന്ത സഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോൾ ലഭ്യമാക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല. ഉന്നതതല സമിതി ഇനിയും...

​ചതിച്ചത് ഗൂ​ഗിൾ മാപ്പ്?ബസ് കയറിപോകുന്ന വഴിയല്ലിത്’; നാടകസംഘത്തിൻ്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ നാട്ടുകാർ

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകൾക്ക്...

പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (നവംബര്‍ 15 ന്) അവധി. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമമാണ്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.