28.8 C
Kottayam
Thursday, June 4, 2026

ഹേമാ കമ്മിറ്റി: മൊഴി നൽകിയവരെ പീഡിപ്പിക്കുന്നതായി തോന്നിയാൽ ഹൈക്കോടതിയിൽ അറിയിക്കാം; സുപ്രീംകോടതി

Must read

ന്യൂഡൽഹി: സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമാ കമ്മിറ്റിക്കു മുൻപാകെ പരാതി നല്‍കിയവരെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പീഡിപ്പിക്കുന്നതായി തോന്നിയാൽ ഹൈക്കോടതിയിൽ അറിയിക്കാമെന്ന് സുപ്രീംകോടതി.

ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ, നടി മാലാ പാർവതി, മേക്കപ്പ് ആർട്ടിസ്റ്റ് സിജെ ജൂലി എന്നിവർ നൽകിയ ഹർജികൾ പരിഗണിക്കവേ ആയിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. തെളിവും രേഖകളുമില്ലാതെയാണോ വ്യക്തികള്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർചെയ്തതെന്ന് ഹൈക്കോടതിക്ക് പരിശോധിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. എസ്.ഐ.ടി. മുൻപാകെ മൊഴി നൽകാൻ നിർബന്ധിക്കുന്നുണ്ടോയെന്നും ഹൈക്കോടതി നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.

- Advertisement -

മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന് കേസെടുത്ത് അന്വേഷിക്കാവുന്ന ഗുരുതര കുറ്റകൃത്യം നടന്നുവെന്ന് വിവരം ലഭിച്ചാൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176-ാംവകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കണം. നിയമപരമായി നീങ്ങുന്ന പോലീസിനെ തടയാനുള്ള നിർദേശം പുറത്തിറക്കാനാവില്ല. അന്വേഷണം ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

- Advertisement -

ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിയില്ലാതെ എഫ്ഐആർ രജിസ്റ്റർചെയ്യാനാവില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. മൊഴി നൽകാനോ കേസുമായി മുന്നോട്ടുപോകാനോ ആരും തയ്യാറായില്ലെന്ന് എസ്ഐടി റിപ്പോർട്ടിലുണ്ട് എന്നും ഹർജിക്കാർ പറഞ്ഞു.

- Advertisement -

ഇതൊന്നും ഇല്ലാതെ എന്തിനാണ് എഫ്ഐആർ രജിസ്റ്റർചെയ്യുന്നത് ചെയ്യുന്നത്. , കമ്മിറ്റി റിപ്പോർട്ടിൽ അഞ്ചുവർഷം ഒന്നുംചെയ്യാതിരുന്ന സർക്കാർ, ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്നാണ് നടപടി തുടങ്ങിയതെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു. മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുറ്റകൃത്യം സംബന്ധിച്ച്‌ അറിവ്‌ ലഭിച്ചാൽ കേസെടുക്കാൻ പോലീസിന് നിയമപരമായ ഉത്തരവാദിത്വമുണ്ട്.  അന്വേഷണം തടസ്സപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week