ദോഹ: ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായ ഒരാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഏഴു പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നും സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിരീക്ഷണ പറക്കലിനിടെ ശനിയാഴ്ച രാത്രിയാണ് ഹെലികോപ്‍ടർ കടലിൽ തകർന്നു വീണത്. കാണാതായ ആൾക്കുവേണ്ടി വ്യോമ-നാവിക സേനകൾ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

