റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെ യാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവയുമാണ് മരിച്ചത്. ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ച് അപകടമുണ്ടായത്. ഇവർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
മന പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രശാന്ത് അഗർവാൾ പറഞ്ഞു.
- Advertisement -
അപകടത്തിന്റെ കാരണം ഉടൻ വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

