തിരുവനന്തപുരം: അവിവാഹിതരായ താമസക്കാര്‍ രണ്ടുമാസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയ സംഭവത്തില്‍ യുവതികള്‍ക്ക് പിന്തുണയുമായി ഉടമ. ഫ്‌ളാറ്റില്‍ നിന്ന് ഒഴിയേണ്ടെന്ന് ഉടമ യുവതികളെ അറിയിച്ചു. ഫ്‌ളാറ്റിലെ താമസക്കാരായ ഗോപികയോടും ദുര്‍ഗയോടും ഒഴിയേണ്ടതില്ലെന്നാണ് ഫ്‌ളാറ്റ് ഉടമ അറിയിച്ചത്. സദാചാര പ്രശ്‌നമുയര്‍ത്തി ഹീരാ ഫ്‌ളാറ്റ് അസോസിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു.
അതേസമയം, നടപടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് അസോസിയേഷന്‍ നിലപാട്. പുറത്തിറക്കിയ സര്‍ക്കുലര്‍ ഇവര്‍ പിന്‍വലിച്ചിട്ടില്ല. അവിവാഹിതരായ യുവതികളുടെ ഫ്‌ളാറ്റില്‍ ആണ്‍കുട്ടിളും യുവാക്കളുടെ ഫ്‌ളാറ്റില്‍ യുവതികളും വരുന്നതിനും അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇവിടം മടുത്തുവെന്നും തങ്ങള്‍ താമസം മാറാന്‍ തയ്യാറാവുകയാണെന്നും കഴിഞ്ഞ ദിവസം യുവതികള്‍ അറിയിച്ചിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നല്‍കുമെന്നാണ് അവര്‍ പറയുന്നത്. ഗോപികയുടെ കുടുംബം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരോട് ആലോചിച്ച ശേഷമാവും നിയമപരമായി നീങ്ങുന്നകാര്യത്തില്‍ തീരുമാനമാവുക.