തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ സൂചന. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ 16 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ് അപകട മുന്നറിയിപ്പുള്ളത്.
ജൂണ്‍ 1 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം, കേരളത്തില്‍ ലഭിച്ച മഴ 14 ശതമാനം അധികമാണ്. 1894 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2153 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 42 ശതമാനം അധികമഴയും കോഴിക്കോട് 38 ശതമാനവും മലപ്പുറത്ത് 23 ശതമാനവും അധിക മഴയുമാണ് പെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News