24.6 C
Kottayam
Saturday, June 6, 2026

പാലരുവിയുടെ ലേഡീസ് കോച്ചുകൾ വാഗൺ ദുരന്ത സമാനം,ദേഹാസ്വാസ്ഥ്യം പതിവാകുന്നു

Must read

.കോട്ടയം:ഒന്നിടവിട്ട ദിവസങ്ങളിലെ പാലരുവിയുടെ ലേഡീസ് കോച്ച് ഇടുങ്ങിയതും വളരെ ചെറുതുമായതിനാൽ കടുത്ത ദുരിതമാണ് സ്ത്രീകൾ നേരിടുന്നത്. 20 സീറ്റുകൾ മാത്രമുള്ള കോച്ചാണ് സ്ത്രീകൾക്ക് മാത്രമായി പാലരുവിയിലെ ഒരു റേക്കിൽ നൽകിയിരിക്കുന്നത്. കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് കോട്ടയം മുതൽ പാലരുവിയിലെ എല്ലാ കോച്ചിന്റെയും അവസ്ഥ. അതികഠിനമായ തിരക്കിലും സ്ത്രീകൾക്ക് ഏറെ ആശ്വാസമായിരുന്നു ലേഡീസ് കോച്ച്. എന്നാൽ പാലരുവിയിലെ ലേഡീസ് കോച്ചിൽ ഇപ്പോൾ പടിവാതിലിൽ വരെ തിങ്ങിനിറഞ്ഞാണ് സ്ത്രീകൾ യാത്ര ചെയ്യുന്നത്..

ഒന്നിടവിട്ട ദിവസങ്ങളിലെത്തുന്ന പാലരുവിയിലാണ് യാത്രാക്ലേശം പാരമ്യത്തിലെത്തുന്നതെന്നും കോച്ചുകളിൽ കയറാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും സനൂജ മനു പറയുന്നു. പാലരുവിയ്ക്ക് ശേഷം ഒന്നരമണിക്കൂർ ഇടവേളയിലാണ് കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള അടുത്ത ട്രെയിൻ വേണാട് എക്സ്പ്രസ്സ്‌ എത്തുന്നത്. രണ്ട് ട്രെയിനുകളിലെയും തിരക്കുകൾ പരിഹരിക്കുന്നതിന് പാലരുവിയ്ക്കും വേണാടിനുമിടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

അതിരാവിലെ എണീറ്റ് വീട്ടിലെ എല്ലാ ജോലികളും കുട്ടികൾക്കും പ്രായമായവർക്ക് വേണ്ട ആവശ്യങ്ങൾ നിർവ്വഹിച്ച് പുലർച്ചെ തന്നെ വീടുകളിൽ നിന്നും ഇറങ്ങുന്നവരാണ് അധികം സ്ത്രീകളും. പ്രഭാത ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാതെ കൊണ്ടുവരുന്നവരുമുണ്ട്. എന്നാൽ തിരക്കുമൂലം കുടിയ്ക്കാൻ വെള്ളമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാലരുവിയിലെ യാത്ര.

വന്ദേഭാരതിന് വേണ്ടി മുളന്തുരുത്തിയിൽ ഇരുപത് മിനിറ്റിലേറെ ഇപ്പോൾ ദിവസവും പിടിച്ചിടുന്നുണ്ട്. ഈ സമയം വായുസഞ്ചാരം പോലുമില്ലാതെ കോച്ചുകളിൽ സ്ത്രീകൾ കുഴുഞ്ഞു വീഴുകയാണെന്ന് സ്ഥിരയാത്രക്കാരിയായ ആര്യ ആരോപിക്കുന്നു.

- Advertisement -

ഒന്നിടവിട്ട ദിവസങ്ങളിലെ 16791/92 പാലരുവി എക്സ്പ്രസ്സിലെ ലേഡീസ് കോച്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ മാനേജർക്ക് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ന്റെ നേതൃത്വത്തിൽ ആതിര, മിനി ഉമ്മൻ, കൃഷ്ണ, അംബികാ ദേവി എന്നിവർ പരാതി നൽകിയിട്ടുണ്ട്. ഉടനെ ഈ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രികർ.

- Advertisement -

പരീക്ഷണയോട്ടം പൂർത്തിയാക്കിയ ചെങ്കോട്ട പാതയിൽ 22 കോച്ചുകൾ ഇപ്പോൾ പരിഗണയിലാണ്. നിലവിൽ പാലരുവി 14 കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. തിരക്ക് കുറയ്ക്കാൻ പാലരുവിയിലെ ബോഗികൾ കൂട്ടുന്നതും ഒരു പരിഹാരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week