കൊച്ചി:പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്.അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് അറിയിച്ചു.
രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം തയ്യാറായത്. 40,000ത്തോളം പേരാണ് ഇന്ന് രാവിലെ വരെ അപേക്ഷ നല്‍കിയത്.നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും പൊലീസ് പറയുന്നു.ദിവസവേതനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും പാസ് അനുവദിക്കും.
അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കാനാവില്ലെന്നും നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും
ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .
പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ് .അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.