മുംബൈ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ മുംബൈയില്‍ കനത്ത മഴ. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ചില ഭാഗങ്ങളിലും എത്തിയിരിക്കുന്നത്. റോഡുകളിലും സബ് വേകളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയില്‍ പലയിടത്തും റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ശരാശരി മഴയും ഇടിയോട് കൂടിയ മഴയുമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ 77 മില്ലി മീറ്റര്‍ മഴയാണ് മുംബൈയിലെ കൊളാബയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ സാന്താക്രൂസില്‍ 60 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി.
മുംബൈയുടെ പല താഴ്ന്ന ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗാന്ധി മാര്‍ക്കറ്റ് ഭാഗത്തും സിയോണിലും മിലന്‍ സബ് വേയിലും അടക്കം വെള്ളം കയറിയി. മുട്ടോളം വെള്ളത്തില്‍ ആണ് റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നത്. ചില ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.