25.4 C
Kottayam
Friday, May 17, 2024

ഡല്‍ഹിയില്‍ കനത്ത മഴ,നിരവധി വീടുകള്‍ തകര്‍ന്നു

Must read

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി ഐടിഒയ്ക്ക് സമീപം അണ്ണാനഗറിലെ കനാലില്‍ വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്നു നിരവധി വീടുകള്‍ തകര്‍ന്നുവീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കനാലിനു സമീപമുള്ള വീടുകള്‍ തകര്‍ന്നുവീഴുമ്പോള്‍ ആളുകള്‍ അലറിക്കരയുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം

അപകടസമയത്ത് വീടുകളില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ആന്‍ഡ് ട്രോമ സര്‍വീസസ് (സിഎടിഎസ്), അഗ്‌നിരക്ഷാ സേന എന്നിവര്‍ ചേര്‍ന്നു സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയില്‍ ഓവുചാലുകള്‍ കവിഞ്ഞൊഴുകിയും ചേരി പ്രദേശത്തെ വീടുകള്‍ തകരുന്നുണ്ട്.

ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ മിന്റോ പാലത്തിന് കീഴിലുള്ള റോഡിന് സമീപം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ട്രക്ക് ഡ്രൈവറായ ഇയാളുടെ മതൃദേഹം ഡല്‍ഹി യാര്‍ഡില്‍ ജോലിചെയ്യുന്ന ജീവനക്കാരനാണ് ആദ്യം കണ്ടത്. ഞായറാഴ്ച രാവിലെവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യതലസ്ഥാനത്ത് 4.9 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week