25.4 C
Kottayam
Monday, June 15, 2026

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുനമർദ്ദം, ചുഴലിക്കാറ്റയി മാറും; കേരളത്തിൽ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Must read

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി മാറിക്കഴിഞ്ഞതോടെ കേരളത്തിലടക്കം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യുനമർദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുതുച്ചേരിക്കും ചെന്നൈക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം. വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലും രണ്ട് നാൾ മഴ ശക്തമായേക്കും.

ഡിസംബർ 10,11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

രണ്ട് നാൾ കേരളത്തിലെ വിവിധ ജില്ലകളിലെ യെല്ലോ അലർട്ട് ഇപ്രകാരം

- Advertisement -

10-12-2022:  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
11-12-2022:  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

- Advertisement -

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

- Advertisement -

07-12-2022: തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 50  മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും , തെക്ക്-  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 60  മുതൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


08-12-2022: തെക്ക്-  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 80  മുതൽ 90 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റര്‍ വരെ വേഗതയിലും, തമിഴ്‌നാട്- പുതുച്ചേരി തീരം, തെക്കൻ ആന്ധ്രാപ്രദേശ് തീരം, വടക്ക് ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
09-12-2022:  തമിഴ്‌നാട്- പുതുച്ചേരി തീരം, തെക്കൻ ആന്ധ്രപ്രദേശ്, വടക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 


ഗൾഫ് ഓഫ് മാന്നാർ തീരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
10-12-2022: തമിഴ്‌നാട്- പുതുച്ചേരി തീരം, തെക്കൻ ആന്ധ്രപ്രദേശ്, വടക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 50 മുതൽ 60കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ്...

വിജയ്-സംഗീത വിവാഹമോചന ഹർജി: ഇരുവരും ഹാജരായില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ...

Popular this week