കണ്ണൂർ: കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ തീവണ്ടികൾ വൈകുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട മംഗളുരു – തിരുവനന്തപുരം എക്സ്പ്രസ്(16348) രണ്ട് മണിക്കുറിലധികം വൈകും. നിലവിലെ അറിയിപ്പ് പ്രകാരം വൈകീട്ട് നാലു മണിക്ക് ശേഷമേ മംഗളുരുവിൽ നിന്ന് പുറപ്പെടുകയുള്ളൂ. പെയർ(ജോഡി) ട്രെയിനായ മുംബൈ -മംഗളുരു മത്സ്യഗന്ധ എക്സ്പ്രസ് വൈകിയതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു.
ജോഡി വണ്ടികളുടെ വരവ് വൈകിയതിനെ തുടർന്ന് മംഗളുരു – ഗോവ മെമു , മംഗളുരു ജംഗ്ഷൻ – മുംബൈ സൂപ്പർ ഫാസ്റ്റ് , മുരുഡേശ്വർ – ബംഗളുരു ഉൾപ്പെടെയുള്ള തീവണ്ടികൾ രണ്ടു മണിക്കുറിലധികം വൈകി ഓടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


