28.4 C
Kottayam
Saturday, June 6, 2026

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Must read

തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ചു സീസണിലെ ആദ്യ തീവ്ര ന്യൂനമര്‍ദമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച്ച 7 ജില്ലകളിലും ചൊവ്വാഴ്ച്ച 12 ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. കേരള കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. വരും ദിവസങ്ങളിലെ മുന്നറിയിപ്പുകള്‍ ഗൗരവമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

അതേസമയം രാജ്യ തലസ്ഥാനത്തും സമീപത്തും കനത്ത മഴ തുടരുകയാണ്. 11 വര്‍ഷത്തിനിടെയുള്ള ശക്തമായ മഴയാണ് ഇത്തവണത്തേതെന്നാണു റിപ്പോര്‍ട്ട്. മഴ തുടരുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇടിമിന്നലോടുകൂടിയ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്.

ശനിയാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുന്‍ഭാഗത്തും മറ്റ് ചില പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

- Advertisement -

”പെട്ടെന്നുള്ള കനത്ത മഴ കാരണം ഒരു ചെറിയ കാലയളവില്‍ മുന്‍ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു. അത് പരിശോധിക്കാന്‍ ഞങ്ങളുടെ ടീം ഉടനടി അണിനിരന്നു, പ്രശ്‌നം പരിഹരിക്കപ്പെട്ടു. ”ഒരു ട്വീറ്റില്‍, ഡല്‍ഹി എയര്‍പോര്‍ട്ട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week