തിരുവനന്തപുരം:വരുന്ന അഞ്ച് ദിവസത്തിൽ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടുക്കി പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള-കർണാടക തീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ പലയിടത്തും വേനൽ മഴ ലഭ്യമായിരുന്നു. മധ്യകേരളത്തിൽ ശക്തമായ മഴയാണ് പെയ്തത്. ഇതോടെ കടുത്ത വേനൽചൂടിനും ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്.