തിരുവനന്തപുരം: സംസ്ഥാനത്താകെ 20 വരെ വ്യാപകമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ചയോടെ തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിച്ചേക്കും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച എറണാകുളം ജില്ലയ്ക്കും ഓറഞ്ച് മുന്നറിയിപ്പാണ്.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ്. വെള്ളിയാഴ്ച ഇതിൽ മലപ്പുറം ഒഴികെയുള്ള ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പാണ്. അന്ന് ഇടുക്കിയിലും കനത്തമഴ പ്രതീക്ഷിക്കുന്നു. 19- ഓടെ അറബിക്കടലിൽ ന്യൂനമർദം പ്രതീക്ഷിക്കുന്നുണ്ട്. കേരളം-തെക്കൻ കർണാടകതീരത്തിനടുത്താണ് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


