ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തിയുള്ള മഴ ലഭിക്കും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരും കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് മല്‍സ്യബന്ധനത്തിന് തടസ്സമില്ല.
അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രത്യേക മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് മാത്രമേ തൊഴിലാളികള്‍ മത്സ്യബന്ധത്തിന് പോകാവൂ എന്നും താഴെ പറയുന്ന കാലയളവില്‍ താഴെ പറയുന്ന പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.