24 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് മഴയ്ക്ക് ശമനം ; മൂന്നു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് ഒൻപതു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് , കണ്ണൂർ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശൂർ , എറണാകുളം ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്. അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിനും സാധ്യതയുണ്ട്.

വടക്കൻ കേരളത്തിൽ മഴ നന്നായി കുറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ടൊഴിഞ്ഞു. കോഴിക്കോട് രാത്രി ചിലയിടങ്ങളിൽ നേരിയ മഴ തുടർന്നു. എവിടെയും കാര്യമായി നാശനഷ്ടങ്ങളില്ല. കോഴിക്കോട് താലൂക്കിൽ ക്യാമ്പുകളിലായി 400 പേരാണുള്ളത്. കാസർഗോഡും ശക്തമായ മഴയില്ല. ജില്ലയിൽ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല.

മലപ്പുറത്തും രാത്രി മുതൽ കാര്യമായ മഴയില്ല. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂർ നിലവിൽ മഴ കുറവാണ്. രാത്രി മഴയുണ്ടായിരുന്നു. ഇപ്പോൾ ചില ഭാഗങ്ങളിൽ നേരിയ മഴ മാത്രം. പയ്യാവൂർ കരിമ്പിൻ കണ്ടി പുഴയിൽ ഒഴുക്കിൽ പെട് ഒരാളെ കാണാതായി. അനിൽ കുമാറാണ് ഒഴുക്കിൽ പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തെരച്ചിൽ തുടരുകയാണ്.

- Advertisement -

പാലക്കാട് ജില്ലയിൽ മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. നഗരത്തിലടക്കം ചാറ്റൽ മഴയാണുള്ളത്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാന്പ് തുറന്നു. മൂന്ന് കുടുംബങ്ങളിലെ 19 പേരെ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചു. മലന്പുഴ ഡാമിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലേര്‍ട്ട് നൽകി. ഭാരതപ്പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ ഡാമുകളായ പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ശിരുവാണി എന്നിവയുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സൈലന്റ് വാലി, നെല്ലിയാമ്പതി അടക്കമുള്ള മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

- Advertisement -

വയനാട്ടിൽ കാര്യമായ മഴ പ്രശ്നങ്ങളില്ല.. രാത്രിയിൽ ചിലയിടങ്ങളിൽ നേരിയ മഴ ഉണ്ടായിരുന്നു. ചാലക്കുടിയിൽ രാത്രി നേരിയ മഴ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ മഴ പെയ്യുന്നില്ല. കോട്ടയത്തും ഇപ്പോൾ മഴ ഇല്ല. രാത്രിയിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week