ഇടുക്കി:ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് അൽപ്പം ഉയർന്നു. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ള കണക്കുപ്രകാരം 2398.30 അടിയാണ് ജലനിരപ്പ്. നേരത്തെ ഇത് 2398.04 അടി ആയിരുന്നു. കാലാവസ്ഥാവിഭാഗം പ്രവചിച്ച മഴ പെയ്യാത്തതിനാൽ വലിയ ആശങ്ക ഒഴിവായി
ഈ സാഹചര്യത്തിൽ ഡാമിൽനിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെങ്കിലും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി തത്സ്ഥിതി തുടരാനാണ് തീരുമാനിച്ചത്.വെള്ളിയാഴ്ചത്തെ മഴ വിലയിരുത്തി ഷട്ടറുകൾ അടയ്ക്കണമോയെന്ന് തീരുമാനിക്കും.
മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തുവിടുന്നതുമൂലം കെ.എസ്.ഇ.ബിക്ക് ദിവസം പത്തുകോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നു. പുറത്തുവിടുന്ന വെള്ളംകൊണ്ട് ഇത്രയും രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നെന്നാണ് ബോർഡ് പറയുന്നത്. പ്രവചനപ്രകാരമുള്ള മഴ പെയ്യാത്തതിനാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാൻ കെ.എസ്.ഇ.ബി., ഡാം സുരക്ഷാ അതോറിറ്റിയിലും ആവശ്യപ്പെട്ടിരുന്നു.
നിലവിലെ റൂൾ കർവ് 2399.3 അടിയാണ്. നിലവിൽ അതിനേക്കാൾ ഒരടിയിൽ താഴെയാണ് വെള്ളം. ആശങ്കയ്ക്ക് സാധ്യത ഇല്ലാത്തതുംകൂടി കണക്കിലെടുത്താണ് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ചേർന്ന വിദഗ്ധസമിതിയിൽ ഇപ്പോഴത്തെ അളവിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച കാര്യമായി മഴ പെയ്തില്ലെങ്കിൽ ഷട്ടറുകൾ അടച്ചേക്കും.
ബുധനാഴ്ച പകൽമഴ കുറവായിരുന്നു. ജലനിരപ്പ് 2398 അടിയായി കുറഞ്ഞു. രാത്രി 37.8 മില്ലിമീറ്റർ മഴ പെയ്തു. 29.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. ഇതോടെയാണ് ജലനിരപ്പ് 2398.16 അടിയിലേക്ക് ഉയർന്നത്. വ്യാഴാഴ്ച പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചു. വെള്ളിയാഴ്ച മുതൽ, അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ടത് ഉൾപ്പെടെ ആറ് ജനറേറ്ററുകളും പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.
ചെറുതോണി ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് ഇടുക്കി ജലസംഭരണിയില്‍ നേരിയ തോതില്‍ താഴ്ന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഡാമില്‍ ഒഴുകിയെത്തുന്ന വെള്ളത്തിെന്റ അളവ് വര്‍ധിച്ചതുമാണ് കാരണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് ജലനിരപ്പ് താഴ്ന്നെങ്കിലും വ്യാഴാഴ്ച രാവിലെ മുതല്‍ ഉയരുകയായിരുന്നു. ജലനിരപ്പ് 2398.08 അടിയില്‍ എത്തിയതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ചെറുതോണി ഡാമിെന്റ മൂന്ന് ഷട്ടറുകള്‍ 35 സെ.മീ. വീതം ഉയര്‍ത്തിയത്. മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കാലാവസ്ഥവകുപ്പിെന്റ ഗ്രീന്‍ അലര്‍ട്ട് മാറുന്നതും മഴ കുറയുന്നതും നോക്കി ഷട്ടര്‍ അടക്കുകയോ തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് കുറക്കുകയോ ചെയ്യും
ഷട്ടര്‍വഴി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനൊപ്പം വൈദ്യുതോല്പാദനം പരമാവധി വര്‍ധിപ്പിച്ചും ജലനിരപ്പ് 2395 അടിയില്‍ എത്തിക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ ആലോചനയില്ലെന്നും തല്ക്കാലം നിലവിലെ സ്ഥിതി തുടരുമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇടമലയാര്‍, പമ്ബ അണക്കെട്ടുകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിെന്റ അളവ് കുറക്കാന്‍ തീരുമാനിച്ചു. ഇടമലയാറില്‍ ബ്ലൂ അലര്‍ട്ടില്‍ നിന്ന് താഴെ എത്തിയ സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകള്‍ 80 ല്‍ നിന്ന് 50 സെന്റിമീറ്ററാക്കി താഴ്ത്തിയത്. പമ്ബയില്‍ രണ്ട് ഷട്ടറുകള്‍ 45ല്‍ നിന്ന് 30 സെന്റിമീറ്റായി കുറക്കും. കക്കിയില്‍ രണ്ട് ഷട്ടറുകള്‍ 60 െസന്റിമീറ്റര് വീതം തുറന്നിരുന്നത് തുടരും
ബാണാസുരസാഗര്‍ സംഭരണിപ്രദേശത്ത് മഴയുടെ തീവ്രത കുറവാണ്. മഴക്കനുസരിച്ച് റിസര്വോയറിെന്റ കാര്യത്തില്‍ നടപടി എടുക്കും. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്, വിവിധ മഴസാധ്യതാപ്രവചനങ്ങള് എന്നിവ അനുസരിച്ച് അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിെന്റ അളവ് സംസ്ഥാന റൂള്‍ കര്‍വ് കമ്മിറ്റിയുെട അനുമതിയോടെ പുനഃക്രമീകരിക്കും. ഇടുക്കി, ഇടമലയാര്‍, കക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്ബ, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, കല്ലാര്‍ എന്നിവയില്‍ നിന്നാണ് ജലം ഒഴുക്കിവിടുന്നത്.
ഇതിനിടെ, മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്കിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നു.142 അടിയാണ് സംഭരണശേഷി. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3916 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 1867 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്.