23.4 C
Kottayam
Sunday, November 24, 2024

ഇടുക്കി ഡാം: ദിവസം പത്തുകോടിയുടെ നഷ്ടം, വീണ്ടും റെഡ് അലർട്ട്,പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെഎസ്ഇബി

Must read

ഇടുക്കി:ബുധനാഴ്ച രാത്രി പെയ്ത മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് അൽപ്പം ഉയർന്നു. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ള കണക്കുപ്രകാരം 2398.30 അടിയാണ് ജലനിരപ്പ്. നേരത്തെ ഇത് 2398.04 അടി ആയിരുന്നു. കാലാവസ്ഥാവിഭാഗം പ്രവചിച്ച മഴ പെയ്യാത്തതിനാൽ വലിയ ആശങ്ക ഒഴിവായി

ഈ സാഹചര്യത്തിൽ ഡാമിൽനിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെങ്കിലും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി തത്സ്ഥിതി തുടരാനാണ് തീരുമാനിച്ചത്.വെള്ളിയാഴ്ചത്തെ മഴ വിലയിരുത്തി ഷട്ടറുകൾ അടയ്ക്കണമോയെന്ന് തീരുമാനിക്കും.

മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തുവിടുന്നതുമൂലം കെ.എസ്.ഇ.ബിക്ക് ദിവസം പത്തുകോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നു. പുറത്തുവിടുന്ന വെള്ളംകൊണ്ട് ഇത്രയും രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നെന്നാണ് ബോർഡ് പറയുന്നത്. പ്രവചനപ്രകാരമുള്ള മഴ പെയ്യാത്തതിനാൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറയ്ക്കാൻ കെ.എസ്.ഇ.ബി., ഡാം സുരക്ഷാ അതോറിറ്റിയിലും ആവശ്യപ്പെട്ടിരുന്നു.

നിലവിലെ റൂൾ കർവ് 2399.3 അടിയാണ്. നിലവിൽ അതിനേക്കാൾ ഒരടിയിൽ താഴെയാണ് വെള്ളം. ആശങ്കയ്ക്ക് സാധ്യത ഇല്ലാത്തതുംകൂടി കണക്കിലെടുത്താണ് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ചേർന്ന വിദഗ്ധസമിതിയിൽ ഇപ്പോഴത്തെ അളവിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച കാര്യമായി മഴ പെയ്തില്ലെങ്കിൽ ഷട്ടറുകൾ അടച്ചേക്കും.

ബുധനാഴ്ച പകൽമഴ കുറവായിരുന്നു. ജലനിരപ്പ് 2398 അടിയായി കുറഞ്ഞു. രാത്രി 37.8 മില്ലിമീറ്റർ മഴ പെയ്തു. 29.79 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. ഇതോടെയാണ് ജലനിരപ്പ് 2398.16 അടിയിലേക്ക് ഉയർന്നത്. വ്യാഴാഴ്ച പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ചു. വെള്ളിയാഴ്ച മുതൽ, അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ടത് ഉൾപ്പെടെ ആറ് ജനറേറ്ററുകളും പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.

ചെ​റു​തോ​ണി ഡാ​മി​ൻ്റെ മൂ​ന്ന്​ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന്​ ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യി​ല്‍ നേ​രി​യ തോ​തി​ല്‍ താ​ഴ്​​ന്ന ജ​ല​നി​ര​പ്പ്​ വീ​ണ്ടും ഉ​യ​ര്‍​ന്നിരുന്നു​. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തും ഡാ​മി​​ല്‍ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​െന്‍റ അ​ള​വ്​ വ​ര്‍​ധി​ച്ച​തു​മാ​ണ്​ കാ​ര​ണമെന്ന്​ ജില്ല ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്നെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മു​ത​ല്‍ ഉ​യ​രു​ക​യാ​യി​രു​ന്നു. ജ​ല​നി​ര​പ്പ്​ 2398.08 അ​ടി​യി​​ല്‍ എ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ ചൊ​വ്വാ​ഴ്​​ച ചെ​റു​തോ​ണി ഡാ​മി​െന്‍റ മൂ​ന്ന്​ ഷ​ട്ട​റു​ക​ള്‍ 35 സെ.​മീ. വീ​തം ഉ​യ​ര്‍​ത്തി​യ​ത്. മി​നി​റ്റി​ല്‍ 60 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം പു​റ​ത്തേ​ക്ക്​ ഒ​ഴു​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ​വ​കു​പ്പി​െന്‍റ ഗ്രീ​ന്‍ അ​ല​ര്‍​ട്ട്​ മാ​റു​ന്ന​തും മ​ഴ കു​റ​യു​ന്ന​തും നോ​ക്കി ഷ​ട്ട​ര്‍ അ​ട​​ക്കു​ക​യോ തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ൻ്റെ അ​ള​വ്​ കു​റ​​​ക്കു​ക​യോ ചെ​യ്യും

ഷ​ട്ട​ര്‍​വ​ഴി വെ​ള്ളം പു​റ​ത്തേ​ക്ക്​ ഒ​​ഴു​ക്കു​ന്ന​തി​നൊ​പ്പം വൈ​ദ്യു​തോ​ല്‍​പാ​ദ​നം പ​ര​മാ​വ​ധി വ​ര്‍​ധി​പ്പി​ച്ചും ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ല്‍ എ​ത്തി​ക്കാ​നാ​ണ്​ കെ.​എ​സ്.​ഇ.​ബി​യു​ടെ ശ്ര​മം. കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ ആ​ലോ​ച​ന​യി​ല്ലെ​ന്നും ത​ല്‍​ക്കാ​ലം നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും വൈ​ദ്യു​തി ബോ​ര്‍​ഡ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​ട​മ​ല​യാ​ര്‍, പ​മ്ബ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ഒ​ഴു​ക്കു​ന്ന ജ​ല​ത്തി​െന്‍റ അ​ള​വ്​ കു​റ​​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ട​മ​ല​യാ​റി​ല്‍ ബ്ലൂ ​അ​ല​ര്‍​ട്ടി​ല്‍ നി​ന്ന്​ താ​ഴെ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ര​ണ്ട്​ ഷ​ട്ട​റു​ക​ള്‍ 80 ല്‍ ​നി​ന്ന്​ 50 സെന്‍റി​മീ​റ്റ​റാ​ക്കി താ​ഴ്​​ത്തി​യ​ത്. പ​മ്ബ​യി​ല്‍ ര​ണ്ട്​ ഷ​ട്ട​റു​ക​ള്‍ 45ല്‍ ​നി​ന്ന്​ 30 സെന്‍റി​മീ​റ്റാ​യി കു​റ​ക്കും. ക​ക്കി​യി​ല്‍ ര​ണ്ട്​ ഷ​ട്ട​റു​ക​ള്‍ 60 ​െസ​ന്‍​റി​മീ​റ്റ​ര്‍ വീ​തം തു​റ​ന്നി​രു​ന്ന​ത്​ തു​ട​രും

ബാ​ണാ​സു​ര​സാ​ഗ​ര്‍ സം​ഭ​ര​ണി​പ്ര​ദേ​ശ​ത്ത്​ മ​ഴ​യു​ടെ തീ​വ്ര​ത കു​റ​വാ​ണ്. മ​ഴ​ക്ക​നു​സ​രി​ച്ച്‌​ റി​സ​ര്‍​വോ​യ​റി​െന്‍റ കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി എ​ടു​ക്കും. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്, വി​വി​ധ മ​ഴ​സാ​ധ്യ​താ​പ്ര​വ​ച​ന​ങ്ങ​ള്‍ എ​ന്നി​വ അ​നു​സ​രി​ച്ച്‌​ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ നി​ന്ന്​​ തു​റ​ന്നു​വി​ടു​ന്ന ജ​ല​ത്തി​െന്‍റ അ​ള​വ്​ സം​സ്ഥാ​ന റൂ​ള്‍ ക​ര്‍​വ്​ ക​മ്മി​റ്റി​യു​െ​ട അ​നു​മ​തി​യോ​ടെ പു​നഃ​ക്ര​മീ​ക​രി​ക്കും. ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ര്‍, ക​ക്കി, മാ​ട്ടു​പ്പെ​ട്ടി, പൊ​ന്മു​ടി, പ​മ്ബ, പെ​രി​ങ്ങ​ല്‍​കു​ത്ത്, കു​ണ്ട​ള, ക​ല്ലാ​ര്‍​കു​ട്ടി, ലോ​വ​ര്‍​പെ​രി​യാ​ര്‍, മൂ​ഴി​യാ​ര്‍, ക​ല്ലാ​ര്‍ എ​ന്നി​വ​യി​ല്‍ നി​ന്നാ​ണ്​ ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

ഇ​തി​നി​ടെ, മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള നീ​രൊ​ഴു​ക്കി​നെ​ത്തു​ട​ര്‍​ന്ന് മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 135.30 അ​ടി​യാ​യി ഉ​യ​ര്‍​ന്നു.142 അ​ടി​യാ​ണ് സം​ഭ​ര​ണ​ശേ​ഷി. അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ 3916 ഘ​ന​യ​ടി ജ​ല​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ന്‍​ഡി​ല്‍ 1867 ഘ​ന​യ​ടി ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.